Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightച​ർ​ച്ച​യാ​കാ​മെ​ന്ന്...

ച​ർ​ച്ച​യാ​കാ​മെ​ന്ന് ട്രം​പ്; ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു; പ​ക​രം ചോ​ദി​ക്കു​മെ​ന്ന് ഇ​റാ​ൻ

text_fields
bookmark_border
ച​ർ​ച്ച​യാ​കാ​മെ​ന്ന് ട്രം​പ്; ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് നെ​ത​ന്യാ​ഹു; പ​ക​രം ചോ​ദി​ക്കു​മെ​ന്ന് ഇ​റാ​ൻ
cancel

തെ​ഹ്റാ​ൻ/​തെ​ൽ​അ​വീ​വ്: ആ​ണ​വ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, ഇ​റാ​​​നു​നേ​രെ യു.​എ​സും ഇ​സ്രാ​യേ​ലും തു​ട​ങ്ങി​യ ആ​ക്ര​മ​ണം പ​ശ്ചി​മേ​ഷ്യ​യി​ലെ കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന യു.​എ​സ്-​ഇ​സ്രാ​യേ​ൽ സം​യു​ക്താ​ക്ര​മ​ണം തി​ങ്ക​ളാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ, അ​യ​ൽ രാ​ജ്യ​മാ​യ ല​ബ​നാ​നി​ലും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി.

ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം, ല​ബ​നാ​നി​ൽ സൈ​നി​കാ​ധി​നി​വേ​ശ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം. യു​ദ്ധ​ത്തി​ൽ സ​ഖ്യ​ത്തി​നൊ​പ്പം ചേ​രു​മെ​ന്ന് ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​റാ​നും ല​ബ​നാ​നു​മെ​തി​രാ​യ ആ​​ക്ര​മ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. മ​റു​വ​ശ​ത്ത്, ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. ഇ​സ്രാ​യേ​ലി​ലേ​ക്ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും പാ​യി​ച്ച ഇ​റാ​ൻ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സ് നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും പ​തി​ന്മ​ട​ങ്ങാ​ക്കി. കു​വൈ​ത്തി​ൽ യു.​എ​സ് പോ​ർ വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്ന​ത​ട​ക്കം വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തെ, സൈ​നി​ക നി​ല​യ​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ ​പ്ര​ത്യാ​​ക്ര​മ​ണ​ങ്ങ​ളി​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ളി​ലും ഇ​റാ​നി​യ​ൻ ഡ്രോ​ണു​ക​ൾ പ​തി​ച്ചു.

അ​ധി​നി​വേ​ശം ല​ബ​നാ​നി​ലേ​ക്കും

ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ ഇ​സ്രാ​യേ​ൽ ​വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല ഇ​സ്രാ​യേ​ലി​നു​നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, ത​ല​സ്‍ഥാ​ന​മാ​യ ബൈ​റൂ​ത് ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു; 160ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ബൈ​റൂ​ത്തി​ൽ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ ആ​ക്ര​മ​ണ​മെ​ങ്കി​ലും പി​ന്നീ​ട് ഇ​സ്രാ​യേ​ൽ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യ വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നു. ​മേ​ഖ​ല​യി​ലെ 50 ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്രാ​യേ​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടേ​ക്ക് ഉ​ട​ൻ ക​ര​സൈ​ന്യം പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ആ​ക്ര​മ​ണം ആ​ണ​വ നി​ല​യ​ത്തി​നു​നേ​രെ​യും

തി​ങ്ക​ളാ​ഴ്ച ഇ​റാ​ന്റെ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​സ്രാ​യേ​ൽ-​യു.​എ​സ് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്ഫ​ഹാ​ൻ പ്ര​വി​ശ്യ​യി​ലെ ന​താ​ൻ​സ് ആ​ണ​വ നി​ല​യ​ത്തി​നു​നേ​രെ ന​ട​ന്ന വ്യോ​മാ​ക്ര​മ​ണ​മാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് റി​യാ​ക്ട​റു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി ഇ​റാ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ണി​​ലും നി​ല​യ​ത്തി​നു​നേ​രെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ, സൈ​നി​കാ​ക്ര​മ​ണ​ത്തി​ൽ 555 ഇ​റാ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ റെ​ഡ് ക്രെ​സ​ന്റ് അ​റി​യി​ച്ചു.

ഗാ​ന്ധി മാ​ർ​ഗ​മ​റി​യാ​ത്ത ക്രൂ​ര​ത... സ്കൂ​ളു​ക​ളാ​യാ​ലും ആ​ശു​പ​ത്രി​ക​ളാ​യാ​ലും ആ​ക്ര​മി​ക്കു​ന്ന​തി​ൽ വി​വേ​ച​ന​മേ​തു​മി​ല്ലാ​ത്ത യു.​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യം ബോം​ബി​ട്ട തെ​ഹ്റാ​നി​ലെ പ്ര​ശ​സ്ത​മാ​യ ഗാ​ന്ധി ഹോ​സ്പി​റ്റ​ലി​ലെ നാ​ശ​ന​ഷ്ടം വി​വ​രി​ക്കു​ന്ന ഇ​റാ​നി ഡോ​ക്ട​ർ. സ​മാ​ധാ​ന​ത്തി​ന്റെ പ്ര​വ​ാച​ക​നാ​യ മ​ഹാ​ത്മ​ഗാ​ന്ധി​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് 2008ൽ ​പ​ണി​തീ​ർ​ത്ത ആ​ശു​പ​ത്രി​യാ​ണി​ത്.

ഇ​റാ​നി​ൽ ഏ​താ​നും ചൈ​ന പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ചൈ​നീ​സ് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഖാം​ന​ഈ​യു​ടെ ഭാ​ര്യ മ​ൻ​സൂ​റ ഖോ​ജ​സ്തേ​ഹി​ന്റെ മ​ര​ണ​വും ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു.

അ​യ​വി​ല്ലാ​തെ പ്ര​ത്യാ​ക്ര​മ​ണ​വും

തി​ങ്ക​ളാ​ഴ്ച ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ മു​ൻ​ദി​വ​സ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഇ​താ​ദ്യ​മാ​യി ‘യൂ​റോ​പ്പി’​ൽ അ​വ​രു​ടെ മി​സൈ​ൽ പ​തി​ച്ചു. സൈ​പ്ര​സി​ലെ ബ്രി​ട്ട​ന്റെ നി​ല​യ​ത്തി​ലാ​ണ് ഇ​റാ​ൻ ഡ്രോ​ണു​ക​ൾ വ​ർ​ഷി​ച്ച​ത്. ഇ​സ്രാ​യേ​ലി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്ന ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും തൊ​ടു​ത്തു. കു​വൈ​ത്തി​ൽ യു.​എ​സി​ന്റെ മൂ​ന്ന് എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ ഇ​റാ​ൻ ത​ക​ർ​ത്തു. എ​ന്നാ​ൽ, ഇ​ത് ഇ​റാ​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ലെ​ന്നും ഇ​റാ​ൻ ​ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പ​തി​ച്ച​താ​ണെ​ന്നു​മാ​ണ് കു​വൈ​ത്ത് പ്ര​തി​രോ​ധ സേ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. ഖ​ത്ത​ർ, യു.​എ.​ഇ, സൗ​ദി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി.

സൗ​ദി​യി​ലെ റാ​സ് ത​നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്ക​പ്പെ​​ട്ടു​വെ​ങ്കി​ലും ഡ്രോ​ൺ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് നി​ല​യ​ത്തി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി. തു​ട​ർ​ന്ന്, നി​ല​യം സ​മ്പൂ​ർ​ണ​മാ​യി അ​ട​ച്ചു. ഖ​ത്ത​റി​ലെ എ​ണ്ണ ഖ​ന​ന കേ​ന്ദ്ര​വും അ​ട​ച്ചി​ട്ടു​ണ്ട്.

ച​ർ​ച്ച​യെ​ന്നും ഇ​ല്ലെ​ന്നും

ഇ​റാ​ൻ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം, വി​ഷ​യ​ത്തി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യാ​കാ​മെ​ന്നാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ്റ്ലാ​ന്റി​ക് മാ​ഗ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഇ​റാ​ൻ നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി യു.​എ​ൻ അ​ടി​യ​ന്ത​ര ര​ക്ഷാ​സ​മി​തി വി​ളി​ച്ചു​ചേ​ർ​ക്ക​ണ​​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ്യം നേ​ടും​വ​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsWest Asia ConflictLatest NewsIran US TensionsIran Israel Tensions
News Summary - Middle East War Escalates | Iran Israel War | Iran US Tension | World News
Next Story