Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീട്ടിലിരുന്നുള്ള...

വീട്ടിലിരുന്നുള്ള ജോലി ക്ഷീണമുണ്ടാക്കുന്നു -സത്യ നദെല്ല

text_fields
bookmark_border
വീട്ടിലിരുന്നുള്ള ജോലി ക്ഷീണമുണ്ടാക്കുന്നു -സത്യ നദെല്ല
cancel

വാഷിങ്​ടൺ: വീട്ടിലിരുന്നുള്ള ജോലി ക്ഷീണമുണ്ടാക്കുന്നുവെന്ന്​ മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യ നദെല്ല. പലപ്പോഴും വീട്ടിലിരുന്ന്​ ജോലി ചെയ്യു​േമ്പാൾ ഉറക്കം വരാറു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. വാൾസ്​ട്രീറ്റ്​ ജേണലിന്​ നൽകിയ അഭിമുഖത്തിലാണ്​ സത്യ നദെല്ലയുടെ പരാമർശം.

ക്ഷീണത്തിനുള്ള പ്രധാനകാരണമായി അദ്ദേഹം പറയുന്നത്​ വിഡിയോ കോളുകളെയാണ്​. വീട്ടിലിരുന്ന്​ ജോലി ചെയ്യു​േമ്പാൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി വിഡിയോ കോളുകൾ മാറി. രാവിലെ ദിവസം തുടങ്ങുന്നത്​ തന്നെ 30 മിനിറ്റ്​ വിഡിയോ കോളിന്​ ശേഷമാണ്​. ഇത്​ കടുത്ത ക്ഷീണത്തിന്​ കാരണമാകുന്നതായി സത്യ നദെല്ല പറഞ്ഞു.

ലോകത്തെ വലിയ ടെക്​ കമ്പനികളെല്ലാം വർക്ക ഫ്രം ഹോമിലൂടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്​. ഗൂഗ്​ൾ, ഫേസ്​ബുക്ക്​, മൈക്രോസോഫ്​റ്റ്​ തുടങ്ങിയ കമ്പനികളെല്ലാം വർക്ക്​ ​ഫ്രം ഹോമിലൂടെയാണ്​ പ്രവർത്തിക്കുന്നത്​.

Show Full Article
TAGS:Satya Nadella Microsoft CEO 
Next Story