Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലഞ്ചെരുവിൽ...

മലഞ്ചെരുവിൽ ഉപേക്ഷിക്കപ്പെട്ട 45 ബാഗുകൾ, അതിനകത്ത് മനുഷ്യശരീര ഭാഗങ്ങൾ; കോൾ സെന്റർ തിരോധാനത്തിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ

text_fields
bookmark_border
മലഞ്ചെരുവിൽ ഉപേക്ഷിക്കപ്പെട്ട 45 ബാഗുകൾ, അതിനകത്ത് മനുഷ്യശരീര ഭാഗങ്ങൾ; കോൾ സെന്റർ തിരോധാനത്തിനിടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
cancel

മെക്സിക്കോ സിറ്റി: തട്ടിക്കൊണ്ടുപോകലും മനുഷ്യക്കടത്തും മെക്സിക്കോയുടെ ചില ഭാഗങ്ങളിൽ അസാധാരണമല്ല, പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ, ലോകത്തിലെ ഏറ്റവും ഉയർന്ന നരഹത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. അവിടെ നിന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തവരുന്നത്.

ഗ്വാഡലജാരയുടെ പ്രാന്തപ്രദേശത്തുള്ള ഒരു മലഞ്ചെരുവിൽ നിന്ന് 45 ഉപേക്ഷിക്കപ്പെട്ട ബാഗുകൾ കണ്ടെത്തുന്നു. മനുഷ്യശരീര ഭാഗങ്ങൾ നിറച്ച നിലയിലായിരുന്നു ബാഗുകൾ. കാണാതായ കോൾസെന്റർ ജീവനക്കാർക്കായി നടത്തിയ തിരച്ചിലിലാണ് ബാഗുകൾ കണ്ടെത്തുന്നത്.

മെയ് 20 നും 22 നും ഇടയിൽ പടിഞ്ഞാറൻ മെക്‌സിക്കോയിലെ ഗ്വാഡലജാരയിലെ മെട്രോപൊളിറ്റൻ ഏരിയയിലാണ് ഏഴ് കോൾ സെന്റർ ജീവനക്കാരെ കാണാതായത്. കണ്ടെത്തിയ ശരീരഭാഗങ്ങളിൽ ചിലത് ജീവനക്കാരുടേതിന് സമാനമായ സ്വഭാവമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന ജാലിസ്കോ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പറയുന്നു.

ഇരകളുടെ എണ്ണവും അവരുടെ ഐഡന്റിറ്റിയും ഫോറൻസിക് വിദഗ്ധർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ജാലിസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസ് കാണാതായവരുടെ കുടുംബങ്ങളുമായി ചേർന്ന് മനുഷ്യാവശിഷ്ടങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mexicocall center staff
News Summary - Mexico police find 45 bags containing body parts ‘matching characteristics’ of missing call center staff
Next Story