മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റി ഡോണൾഡ് ട്രംപ്; പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് ഗൂഗിളിനോട് മെക്സിക്കോ
text_fieldsപ്രസിഡന്റായി അധികാരമേറ്റ ആദ്യ ദിവസമാണ് ഗൾഫ് ഓഫ് മെക്സിക്കോയെ 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് പുനർനാമകരണം ചെയ്യാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചത്. യു.എസിലെ ഗൂഗിൾ മാപ്പിൽ 'ഗൾഫ് ഓഫ് മെക്സിക്കോ' ഇപ്പോൾ 'ഗൾഫ് ഓഫ് അമേരിക്ക' എന്നാണ്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെങ്കിൽ ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങാനാണ് മെക്സിക്കോയുടെ തീരുമാനം.ഉള്‍ക്കടലിന്റെ 49 ശതമാനം തങ്ങള്‍ക്കാണെന്നും ഏകദേശം 46 ശതമാനത്തിൽ മാത്രമേ യുഎസിന് അധികാരമുള്ളുവെന്നുമാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞത്.
എന്നാൽ സർക്കാർ രേഖകളിൽ മാറ്റം വരുത്തുമ്പോൾ മാത്രമേ ഗൂഗിൾ മാപ്പിലും മാറ്റം വരുത്തൂ എന്നാണ് ഗൂഗിൾ അറിയിച്ചത്. ജിയോഗ്രഫിക് നെയിംസ് ഇൻഫർമേഷൻ ആണ് യു.എസ്. സർക്കാരിന്റെ ഔദ്യോഗിക വിവരശേഖരം.1607 ൽ മുതൽ നിലവിലുള്ളതാണ് 'ഗൾഫ് ഓഫ് മെക്സിക്കോ' എന്ന നാമം;ഇത് ഫെബ്രുവരി 9 മുതല്‍ 'ഗൾഫ് ഓഫ് അമേരിക്ക' ആയി അറിയപ്പെടുമെന്നാണ് ഉത്തരവിൽ ഒപ്പുവെക്കുമ്പോൾ ട്രംപ് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

