Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏ​ഴു...

ഏ​ഴു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു കോ​ടി ഉ​പ​യോ​ക്താ​ക്കൾ; ട്വി​റ്റ​റി​നെ വെ​ല്ലുമോ മെ​റ്റ​യു​ടെ ‘ത്രെ​ഡ്സ്’?

text_fields
bookmark_border
ഏ​ഴു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു കോ​ടി ഉ​പ​യോ​ക്താ​ക്കൾ;  ട്വി​റ്റ​റി​നെ വെ​ല്ലുമോ മെ​റ്റ​യു​ടെ ‘ത്രെ​ഡ്സ്’?
cancel

ല​ണ്ട​ൻ: സ​മൂ​ഹ​മാ​ധ്യ​മ മേ​ഖ​ല​യി​ൽ ട്വി​റ്റ​റി​നെ വെ​ല്ലാ​ൻ പു​തി​യ ആ​പ്പു​മാ​യി ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക് സ​ക്ക​ർ​ബ​ർ​ഗി​ന്റെ മെ​റ്റ ക​മ്പ​നി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗൂ​ഗ്ൾ, ആ​പ്പി​ൾ ആ​പ് സ്റ്റോ​റു​ക​ളി​ൽ ഇ​ത് ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​ത്. ത്രെ​ഡ്സ് ആ​രം​ഭി​ച്ച് ഏ​ഴു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രു കോ​ടി പേ​ർ ഉ​പ​യോ​ക്താ​ക്ക​ളാ​യി ചേ​ർ​ന്ന​താ​യി സ​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചു. 100ലേ​റെ രാ​ജ്യ​ങ്ങ​ളി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ ത്രെ​ഡ്സ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ ഇ​ത് ല​ഭ്യ​മ​ല്ല.

ഇ​ലോ​ൺ മ​സ്ക് ട്വി​റ്റ​ർ ഏ​റ്റെ​ടു​ത്ത​ശേ​ഷം ന​ട​ത്തി​യ പ​രി​ഷ്‍ക​ര​ണ​ങ്ങ​ളി​ൽ അ​തൃ​പ്ത​രാ​യ ഉ​പ​യോ​ക്താ​ക്ക​ളെ ത്രെ​ഡ്സിന് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സാ​​ങ്കേ​തി​ക​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. 500 അ​ക്ഷ​ര​ങ്ങ​ൾ വ​രെ പോ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​വു​ള്ള ത്രെ​ഡ്സി​ന്റെ പ​ല സം​വി​ധാ​ന​ങ്ങ​ളും ട്വി​റ്റ​റി​ന് സ​മാ​ന​മാ​ണ്.

ട്വി​റ്റ​റി​ൽ നി​ല​വി​ൽ 280 അ​ക്ഷ​ര​ങ്ങ​ൾ വ​രെ​യാ​ണ് ഒ​രു ട്വീ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​ക. ര​ണ്ടു മി​നി​റ്റ് 20 സെ​ക്ക​ൻ​ഡ് വ​രെ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ആ​ണ് ട്വി​റ്റ​റി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ങ്കി​ൽ ത്രെ​ഡ്സി​ൽ ഇ​ത് അ​ഞ്ചു മി​നി​റ്റാ​ണ്. മെ​റ്റ​യു​ടെ മ​റ്റൊ​രു സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ത്രെ​ഡ്സി​ൽ വെ​രി​ഫി​ക്കേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്.

അ​തേ​സ​മ​യം, ട്വി​റ്റ​റി​​ലു​ള്ള നേ​രി​ട്ട് സ​ന്ദേ​ശ​മ​യ​ക്ക​ൽ, ട്രെ​ൻ​ഡി​ങ് സ്റ്റോ​റീ​സ്, ഹാ​ഷ് ടാ​ഗ് എ​ന്നി​വ ത്രെ​ഡ്സിൽ ല​ഭ്യ​മ​ല്ല. നി​ല​വി​ൽ ത്രെ​ഡ്സ് അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്താ​ൽ കൂ​ടെ​യു​ള്ള ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടും ഡി​ലീ​റ്റ് ആ​കു​ന്ന സം​വി​ധാ​ന​മാ​ണു​ള്ള​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​താ​യി മെ​റ്റ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നു പ​ക​ര​മാ​യി ത്രെ​ഡ്സ് അ​ക്കൗ​ണ്ട് ഡീ ​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലു​​ണ്ടെ​ന്നും ക​മ്പ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TwitterMetathread
News Summary - Meta's 'thread' unveiled to beat Twitter
Next Story