മാർക് സക്കർബർഗിന്‍റെ വാദം പൊളിഞ്ഞു, എപ്സ്റ്റീന്‍ ഫയലിൽ കുടുങ്ങി മെറ്റ മേധാവിയും; വിരുന്നിന്‍റെ ചിത്രം പുറത്ത്
text_fieldsവാഷിങ്ടൺ: എപ്സ്റ്റീന്‍ ഫയലിൽ കുടുങ്ങി മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗും. ടെസ്ല മേധാവി ഇലോൺ മസ്കിനൊപ്പമുള്ള പാർട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്.
ആഴ്ചകൾക്ക് മുമ്പ് താന്‍ എപ്സ്റ്റീന്‍ പാർട്ടികളിൽ പങ്കെടുത്തിട്ടില്ലെന്ന് മസ്ക് അവകാശമുന്നയിച്ചതിന് പിന്നാലെയാണ് കാലിഫോർണിയയിൽ നടന്ന ആഢംബര വിരുന്നിന്‍റെ ചിത്രം പുറത്തുവന്നത്. പേപാൽ സഹസ്ഥാപകനായ പീറ്റർ തീലും, ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനും വിരുന്നിൽ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്.
എപ്‌സ്റ്റീൻ രേഖകളിൽ പരാമർശിച്ചതിനെച്ചൊല്ലി കഴിഞ്ഞ ആഴ്ച മസ്‌കും ഹോഫ്‌മാനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. 2015 ആഗസ്റ്റ് 3 ന് എപ്സ്റ്റീന്‍ ഇ-മെയ്‍ലിലൂടെ പങ്കെുവെച്ച ചിത്രത്തെ `വൈൽഡ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ മസ്‌കും, സക്കർബർഗും ഡൈനിങ് ടേബിളിന് കുറുകെ ഇരിക്കുന്നതായി കാണാം.
അതേസമയം ഇന്‍ഫ്ലുവന്‍സറും സി.ബി.എസ് ന്യൂസ് ജീവനക്കാരനുമായ പീറ്റർ അറ്റിയായുമായുള്ള എപ്സ്റ്റീന്‍റെ ഇ-മെയിൽ സംഭാഷണങ്ങൾ പുറത്തുവന്നതോടെ വിരുന്നിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. 2009 ൽ ഗുരുതരമായ ലൈംഗികുറ്റങ്ങൾ ചുമത്തിയിട്ടും എപ്സ്റ്റീന്‍ പ്രമുഖരുമായി ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

