എണ്ണച്ചോർച്ച: ചൈനയിൽ 6.6 ലക്ഷം മെഴ്സിഡിസ് കാറുകൾ തിരിച്ചുവിളിക്കുന്നു
text_fieldsബെയ്ജിങ്: എണ്ണച്ചോർച്ച സാധ്യത മുന്നിൽകണ്ട് ഈ വർഷം അവസാനം 6.6 ലക്ഷത്തിലധികം മെഴ്സിഡിസ് ബെൻസ് കാറുകൾ പിൻവലിക്കുന്നു. ഡിസംബർ 18 മുതൽ 6,68,954 കാറുകളാണ് വിപണിയിൽനിന്ന് പിൻവലിക്കുക.
ഉയർന്ന സമ്മർദമുള്ള ഇന്ധന പൈപ്പിനും താഴ്ന്ന സമ്മർദമുള്ള ഇന്ധനത്തിനുമിടയിലാണ് ചോർച്ചക്കുള്ള സാധ്യത കണ്ടെത്തിയത്. തണുപ്പ് കാലാവസ്ഥയിൽ വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാഴാണ് എണ്ണച്ചോർച്ച സംഭവിക്കുന്നതെന്ന് ചൈനയുടെ വിപണി നിയന്ത്രണ സമിതി കഴിഞ്ഞയാഴ്ച അറിയിച്ചു. ഞായറാഴ്ചയാണ് കാറുകൾ തിരിച്ചുവിളിക്കുന്ന കാര്യം ഔദ്യോഗിക വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തത്.
തകരാർ കണ്ടെത്തിയ വാഹനങ്ങളിലധികവും ചൈനയിലെ ബെയ്ജിങ് ബെൻസ് ഓട്ടോമോട്ടിവ് കമ്പനിയാണ് നിർമിച്ചത്.
കുട്ടികൾക്കുള്ള സുരക്ഷ പൂട്ട് ശരിയല്ലാത്തതിനാൽ കഴിഞ്ഞമാസം 4653 മെഴ്സിഡിസ് ജി-ക്ലാസ് സെഡാൻ കാറുകൾ തിരിച്ചുവിളിച്ചിരുന്നു.
