മെലാനിയയുടെ പച്ച ഗൗൺ ആഘോഷമാക്കി ട്രോളന്മാർ; ചുളുവിന് കിട്ടിയ 'ഗ്രീൻ സ്ക്രീൻ'പ്രതിഷേധ ചുവരാക്കി
text_fieldsകഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസിൽ റിപ്പബ്ലക്കൻ പാർട്ടിയുടെ കൺെവൻഷൻ നടന്നത്. പ്രസിഡൻറ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപുമായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം. കൺവെൻഷനിൽ പെങ്കടുത്ത മെലാനിയ ധരിച്ച വസ്ത്രമാണ് അമേരിക്കൻ ട്രോളന്മാർക്ക് ചാകരയായത്.
ഇളം പച്ച നിറമുള്ള നീളൻ ഗൗൺ ധരിച്ചാണ് മെലാനിയ പരിപാടിക്കെത്തിയത്. ചെറിയൊരു എഡിറ്റിങ്ങിലൂടെ നമ്മുക്ക് ഇഷ്ടമുള്ളതെല്ലാം ഒട്ടിച്ചുവയ്ക്കാൻ പാകത്തിനുള്ള നിറമാണ് ഇളംപച്ച. ചുളുവിൽ വീണുകിട്ടിയ ഗ്രീൻ സ്ക്രീനിൽ ട്രംപ് ഭരണത്തിലെ കൊള്ളരുതായ്മകൾക്ക് എതിരായ പ്രതിഷേധങ്ങളും കോമഡി വീഡിയൊകളും പോസ്റ്ററുകളും പതിപ്പിച്ചാണ് ട്രേളന്മാർ നിറഞ്ഞാടിയത്.
കൊറോണ വൈറസ് സ്ഥിതിവിവരക്കണക്കുകൾ, ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡൻ, കമല ഹാരിസ്, ബ്ലാക്ക് ലൈവ്സ് മാറ്റർ, ജെഫ്രി എപ്സ്റ്റീെൻറ സിജിഐ വീഡിയോകൾ എന്നിവയെല്ലാം മെലാനിയയുടെ ഗൗണിൽ ഇൻറർനെറ്റ് നിറഞ്ഞു. രാത്രിയിലെ ടെലിവിഷൻ പരിപാടികളിലും ഇതുതെന്നയായിരുന്നു ട്രെൻഡിങ്. #MelaniaGreenScreen, #GreenScreenDress തുടങ്ങിയ ഹാഷ്ടാഗുകളും വളരെവേഗം വൈറലായി.
Trump's science denial walks side by side with the effects of the worsening climate crisis, but Trump refuses to accept the connection. #RNC2020 https://t.co/9O0n1pfQyq
— Adriana Guzman (@adriguz711) August 28, 2020
Melania likes art. pic.twitter.com/DROuVAJZeo
— Pod Save America (@PodSaveAmerica) August 28, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

