Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇവാൻകയോട്​...

ഇവാൻകയോട്​ ചിരിച്ചലിഞ്ഞ്​ മെലാനിയ; അടുത്ത ഭാവം വൈറൽ

text_fields
bookmark_border
ഇവാൻകയോട്​ ചിരിച്ചലിഞ്ഞ്​ മെലാനിയ; അടുത്ത ഭാവം വൈറൽ
cancel

വാഷിങ്​ടൺ: അമേരിക്കയിൽ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ചൂടുപിടിക്കവെ പ്രഥമ വനിത മെലാനിയ ട്രംപി​െൻറയും വൈറ്റ്​ ഹൗസ്​ ഉപദേ്​ഷടാവും ട്രംപി​െൻറ മകളുമായ ഇവാൻകയും ബന്ധം വിലയിരുത്തുന്ന തിരക്കിലാണ് സോഷ്യൽമീഡിയ. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷ​​െൻറ അവസാന രാത്രിയിൽ വേദിയിൽ നിന്നുള്ള വിഡിയോയാണ്​ വൈറലായിരിക്കുന്നത്​. മെലാനിയ ട്രംപിനെ പുഞ്ചിരിയോ അഭിവാദ്യം ചെയ്യുന്ന ഇവാൻക, തിരിച്ച്​ ഹൃദ്യമായി ചിരിച്ചു നിന്ന മെലാനിയ. എന്നാൽ ഇവാൻക മാറിയതിനു ശേഷം മെലാനിയയുടെ മുഖത്ത്​ വിരിഞ്ഞ ഭാവം. അതാണ്​ സോഷ്യൽമീഡയയിൽ ട്രോളായി പ്രചരിക്കുന്നത്​.

മെലൺ ഗ്രീൻ വസ്ത്രം ധരിച്ച മെലാനിയ ഡൊണാൾഡ് ട്രംപിനൊപ്പം എത്തു​േമ്പാൾ വേദിയിൽ ഇവാൻകയും നിൽക്കുന്നുണ്ടായിരുന്നു. ആദ്യം, മെലാനിയ ഇവാൻകയെ നോക്കി പുഞ്ചിരിച്ചു, അവർ കടന്നുപോയയുടനെ, പ്രഥമ വനിതയുടെ മുഖത്ത് വെറുപ്പ്​ പ്രകടിപ്പിക്കുന്ന ഭാവമായി മാറി. നിമിഷങ്ങൾ ദൈർഷ്യമുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ ആഘോഷമാക്കിയിരിക്കുകയാണ്​.


തീപ്പൊരി പ്രസംഗം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ദേശീയ കൺവെൻഷനിലെ താരമായിരുന്നു മെലാനിയ. കൺവെൻഷനിൽ കോവിഡ്​ മഹാമാരിയിൽ ജീവൻ നഷ്​ടമായവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അമേരിക്കയിൽ കോവിഡ്​ വിതച്ച ദുരിതങ്ങളെ കുറിച്ച്​ സംസാരിക്കുകയും ചെയ്​ത മെലാനിയക്ക്​ വൻ ജനപിന്തുണയാണ്​ ലഭിച്ചത്​.

ബൈഡൻ ദുർബലൻ; രാജ്യത്തെ തകർക്കും –ട്രംപ്​

വാഷിങ്​ടൺ: ഡെമോക്രാറ്റിക്​ പാർട്ടി നയങ്ങളെയും സ്ഥാനാർഥി ജോ ബൈഡനെയും കടന്നാക്രമിച്ച്​ അമേരിക്കൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ്​ ട്രംപ്​. ബൈഡൻ ദുർബലനാണെന്നും അമേരിക്കയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസത്തി​െൻറ ​ട്രോജൻ കുതിരയാണ്​ ബൈഡൻ. നിങ്ങളുടെ തോക്കുകൾ അ​ദ്ദേഹം കണ്ടുകെട്ടും. നിയമം പാലിക്കുന്ന അമേരിക്കക്കാർ​ക്കൊപ്പം നമ്മൾ നിലകൊള്ളു​േമ്പാൾ അരാജകവാദികൾക്കും ​െകാള്ളക്കാർക്കും ഒപ്പമാണ്​ അവർ നിലകൊള്ളുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ പ്രസിഡൻറ്​ സ്ഥാനാർഥിത്വം ഏറ്റെടുത്ത്​ ​വൈറ്റ് ​ഹൗസി​െൻറ പുൽത്തകിടിയിൽ ഒരുക്കിയ വേദിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ്​ പറഞ്ഞു.

70 മിനിറ്റ്​ നീണ്ട പ്രസംഗത്തിൽ നാലു വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞതിനൊപ്പം വംശീയവിരുദ്ധ പരാമർശങ്ങളും ഇടംപിടിച്ചു. ബ്ലാക്ക്​ ലൈവ്​സ്​ മാറ്റർ പ്രക്ഷോഭത്തെ ചൂണ്ടിക്കാണിച്ച്​ രാജ്യത്തി​െൻറ തെരുവുകളിൽ അക്രമവും അപകടവുമാണ്​ നടമാടുന്നതെന്ന്​ അ​േദ്ദഹം പറഞ്ഞു. താൻ നടപ്പാക്കിയ ജിഹാദിസ്​റ്റ്​ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ ഏർപ്പെടുത്തിയ യാത്രനിരോധനം ഒഴിവാക്കുമെന്നാണ്​ ബൈഡൻ പറയുന്നത്​.

പണമുള്ളവർക്ക്​ മാത്രം ജാമ്യം ലഭിക്കുന്ന അമേരിക്കയിലെ സംവിധാനം പരിഷ്​കരിക്കുമെന്ന്​ പറയുന്ന ബൈഡ​െൻറ നിലപാടിലൂടെ നമ്മുടെ ചുറ്റുപാടിലേക്ക്​ നാലുലക്ഷം ക്രിമിനലുകൾ കടന്നുവരുമെന്നും ട്രംപ്​ കുറ്റപ്പെടുത്തി.

അമേരിക്കയെ സുരക്ഷിതമായി സൂക്ഷിക്കുകയും അമേരിക്കൻ പതാകക്ക്​ അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ദേശസ്നേഹികളായ വീരന്മാരുടെ ശബ്​ദ​മായി റിപ്പബ്ലിക്കൻ പാർട്ടി നിലനിൽക്കും'-ട്രംപ്​ പറഞ്ഞു. അമേരിക്കൻ രീതിയിലുള്ള ജീവിതം ഉറപ്പാക്കണമോ അമേരിക്കയെ ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന തീവ്രപ്രവർത്തനത്തെ പിന്തുണക്കണമോ എന്ന്​ തീരുമാനിക്കുന്നതാണ്​ നവംബർ മൂന്നിലെ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പെന്നും ട്രംപ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Melania TrumpIvankaRNC
Next Story