Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാരിയുടെയും...

ഹാരിയുടെയും മേഗന്‍റെയും കൊച്ചുഡയാനക്ക്​ ആശംസകളുമായി രാജ്ഞി

text_fields
bookmark_border
ഹാരിയുടെയും മേഗന്‍റെയും കൊച്ചുഡയാനക്ക്​ ആശംസകളുമായി രാജ്ഞി
cancel

ല​ണ്ട​ൻ: അ​മേ​രി​ക്ക​യി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ ബ്രി​ട്ടീ​ഷ്​ രാ​ജ​കു​മാ​ര​ൻ ഹാ​രി​ക്കും പ​ത്​​നി മേ​ഗ​ൻ മാ​ർ​ക്ക​ലി​നും ര​ണ്ടാ​മ​ത്തെ കു​ഞ്ഞ്​ പി​റ​ന്ന​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി. രാ​ജ​കു​ടും​ബ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബ​ക്കി​ങ്​​ഹാം പാ​ല​സി​ലെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞ്​ ലോ​സ്​ ആ​ഞ്ച​ല​സി​ലേ​ക്ക്​ കു​ടി​യേ​റി​യ ​ഹാ​രി​ക്കും മേ​ഗ​നും വെ​ള്ളി​യാ​ഴ്ച​യാ​ണ്​ പെ​ൺ​കു​ഞ്ഞ്​ പി​റ​ന്ന​ത്​.

'ലി​ലി​ബെ​റ്റ്​ ലി​ലി ഡ​യാ​ന മൗ​ണ്ട്​​ബാ​റ്റ​ൺ വി​ൻ​ഡ്​​സ​ർ' എ​ന്ന പേ​രി​ട്ട പു​തി​യ അം​ഗ​ത്തി‍െൻറ വ​ര​വി​ൽ ഹാ​രി​യു​ടെ സ​ഹോ​ദ​ര​ൻ വി​ല്യ​മും അ​ദ്ദേ​ഹ​ത്തി‍െൻറ പ​ത്​​നി കേ​റ്റും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ വിളിപ്പേ​രാ​യ 'ലി​ലി​ബെ​റ്റും​' ഹാ​രി​യു​ടെ മാ​താ​വ്​ ഡ​യാ​ന​യു​ടെ​യു​മെ​ല്ലാം പേ​രു​ക​ൾ ചേ​ർ​ത്താ​ണ്​​ കു​ഞ്ഞി​ന്​ പേ​രി​ട്ട​ത്.

2020ലാ​ണ്​ ഹാ​രി രാ​ജ​കു​മാ​ര​നും മേ​ഗ​ൻ മാ​ർ​ക്ക​ലും ബ​ക്കി​ങ്​​ഹാം കൊ​ട്ടാ​രം വി​ട്ട്​ , മേ​ഗ​ൻ വ​ള​ർ​ന്ന ലോ​സ്​ ആ​ഞ്ച​ല​സി​ലേ​ക്ക്​ താ​മ​സം മാ​റ്റി​യ​ത്. രാ​ജ​കു​ടും​ബ​ത്തി​ൽ താ​ൻ ക​ടു​ത്ത വം​ശീ​യ വി​വേ​ച​നം നേ​രി​ട്ടി​രു​ന്ന​താ​യി ​ഈ​യി​ടെ മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeghanQueen Elizabeth
Next Story