കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മയക്കുമരുന്ന് മാഫിയ തലവനെ കുടുക്കി 'മാക്സ്'
text_fieldsമെക്സിക്കൊ സിറ്റി: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന മയക്കുമരുന്ന് മാഫിയ തലവനെ കുടുക്കി 'മാക്സ്' എന്ന മറൈൻ ഡോഗ്. മെക്സിക്കൊയിലെ സാൻ സൈമണിലുള്ള കുറ്റിക്കാടുകളിൽ വെച്ചാണ് മാക്സ് ഇയാളെ കണ്ടെത്തുന്നത്.
അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൽ (ഡി.ഇ.എ) രണ്ട് കോടി ഡോളർ തലക്ക് വിലയിട്ട മാഫിയ തലവനായിരുന്നു ക്വിന്‍ററൊ. മെക്സിക്കൊയിലെ മയക്കുമരുന്ന വിൽപന ശൃംഖലയിലെ മുഖ്യ കണ്ണിയാണ് ക്വിന്‍ററൊ. ഇയാളെ ഉടൻ യു.എസിന് കൈമാറും.
പിന്തുടരുന്നതിൽ ഇതിന് മുമ്പും മിടുക്ക് കാട്ടിയിട്ടുള്ള നായയാണ് മാക്സ്. ആറ് വയസ്സ് പ്രായമുള്ള മാക്സിന് 35 കിലോ ഭാരമുണ്ട്. ക്വിന്‍ററൊയെ പിടികൂടുന്നതിൽ പ്രധാന പങ്കാണ് മാക്സ് വഹിച്ചതെന്ന് മെക്സിക്കൻ മറൈൻസ് പറഞ്ഞു.
1985 ൽ അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനിലെ ഏജന്‍റായ (ഡി.ഇ.എ) എൻറിക്ക് കികി കാമറീന എന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ 28 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ക്വിന്‍ററൊ. 2013 ൽ ഇയാളെ മോചിപ്പിച്ചിരുന്നു.
എന്നാൽ, നടപടിക്കെതിരെ അമേരിക്കയും പ്രോസിക്യൂഷനും വിമർശനവുമായി രംഗത്തെത്തി. പിന്നാലെ സുപ്രീം കോടതി വിധി റദ്ദാക്കി. എന്നാൽ, ഒളിവിൽ പോയ അദ്ദേഹത്തെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇയാളെ പിടിക്കണമെന്ന ആവശ്യമായി യു.എസ് ശക്തമായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

