Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിനയ്​ റെഡ്​ഡി...

വിനയ്​ റെഡ്​ഡി ഉണ്ടെങ്കിൽ ജോ ​ബൈഡന്‍റെ പ്രസംഗവും റെഡി

text_fields
bookmark_border
വിനയ്​ റെഡ്​ഡി ഉണ്ടെങ്കിൽ ജോ ​ബൈഡന്‍റെ പ്രസംഗവും റെഡി
cancel

വാഷിങ്ടൻ: നിരവധി സുപ്രധാന പദവികളിൽ ഇന്ത്യൻ വംശജരെ നിയമിച്ച ജോ ബൈഡന്‍റെ നടപടി ഇതിനോടകം ലോക​ശ്രദ്ധ നേടിക്കഴിഞ്ഞു. അമേരിക്കയുടെ 46ാമത്​ പ്രസിഡന്‍റായി സത്യപ്രതിജ്​ഞ ചെയ്​ത ശേഷം രാഷ്​ട്രത്തെ അഭിസംബോധന ചെയ്യു​േമ്പാൾ ജോ ബൈഡൻ പറയുന്നതും ഒരു ഇന്ത്യൻ വംശജൻ തയാറാക്കിയ വാക്കുകൾ ആയിരിക്കും.

അമേരിക്കയോടൊപ്പം ലോകം മുഴുവന്‍ കാത്തിരിക്കുന്ന ആ പ്രസംഗം തയാറാക്കിയിരിക്കുന്നത് ഇന്ത്യന്‍ വംശജനായ സി. വിനയ്​ റെഡ്​ഡിയുടെ നേതൃത്വത്തിലാണ്. പ്രസിഡന്റിന്‍റെ ചീഫ് സ്പീച്ച് റൈറ്ററായ വിനയ് റെഡ്ഡി ഈ ചരിത്ര നിയോഗത്തിന്‍റെ സന്തോഷത്തിലാണ്​.

അമേരിക്കയുടെ ഐക്യം എന്ന പ്രമേയത്തിൽ അധിഷ്​ഠിതമായാണ്​ ബൈഡന്‍റെ പ്രസംഗമെന്ന്​ അദ്ദേഹത്തിന്‍റെ ഉപദേഷ്​ടാക്കൾ സൂചിപ്പിക്കുന്നു. അമേരിക്ക ഭിന്നിച്ചുനില്‍ക്കുകയാണെന്ന്​ കഴിഞ്ഞയാഴ്ചത്തെ പ്രസംഗത്തിലും ബൈഡന്‍ സൂചിപ്പിച്ചിരുന്നു. ആ അമേരിക്കയെ എങ്ങിനെ ഒറ്റക്കെട്ടാക്കാം എന്നതിന്‍റെ രൂപരേഖ ആയിരിക്കും ബൈഡൻ പ്രസിഡന്‍റ്​ എന്ന നിലയിലുള്ള തന്‍റെ ആദ്യ പ്രസംഗത്തിൽ വ്യക്​തമാക്കുക. 20 മിനിട്ട്​ മുതൽ 30 മിനിട്ട്​ വരെയായിരിക്കും പ്രസംഗത്തിന്‍റെ ദൈർഘ്യം.

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ചീഫ് സ്പീച്ച് റൈറ്ററായി നിയമിതനാവുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്​ വിനയ് റെഡ്​ഡി. തെലങ്കാനയിൽ വേരുകളുള്ള അദ്ദേഹം ഒഹിയോയിലെ ഡേട്ടണിലാണ് വളര്‍ന്നത്. കരിംനഗറിനടുത്ത്​ ഹുസൂർബാദിലെ പൊതിറെഡ്​ഡിപേട്ട സ്വദേശിയായ ഡോ. നാരായണ റെഡ്​ഡിയുടെ മകനാണ്​ വിനയ്​. 1970കളിലാണ്​ നാരായണ റെഡ്​ഡി അമേരിക്കയിലേക്ക്​ കുടിയേറിയത്​. എന്നാൽ, ഇ​പ്പോഴും അദ്ദേഹത്തിന്‍റെ കുടുംബം ജന്മനാടുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നെന്ന്​ പൊതിറെഡ്​ഡിപേട്ടയിലെ ബന്ധുക്കൾ പറയുന്നു. ജോ ബൈഡൻ വൈസ് പ്രസിഡന്‍റായിരുന്ന 2013-2017 കാലയളവിലും അദ്ദേഹത്തിന്‍റെ സ്പീച്ച് റൈറ്റായിരുന്നു വിനയ്.

Latest Video:



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenVinay Reddy
Next Story