വിദേശ ഡോക്ടർമാരുടെ സംഘം ഗസ്സയിൽ പ്രവേശിച്ചു
text_fieldsഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്ത ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ
ഗസ്സ: വെള്ളവും ഭക്ഷണവും മരുന്നുകളുമായി പത്ത് ട്രക്കുകളും വിദേശ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘവും ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിർത്തി വഴി സംഘം ഗസ്സയിലെത്തിയതായി ഫലസ്തീൻ അതിർത്തി ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. വിദേശ ഡോക്ടർമാരുടെ സംഘത്തിൽ 10 പേരാണുള്ളത്.
എന്നാൽ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാൻ ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഗസ്സയിലെ ആശുപത്രികളുടെ പ്രവർത്തനം ഇന്ധനം ഇല്ലാത്തതിനെ തുടർന്ന് നിലച്ച അവസ്ഥയിലാണ്. ഡയാലിസിസ് ആവശ്യമുള്ള 1,000 രോഗികളും ഇൻക്യുബേറ്ററുകളിൽ 100ലേറെ കുട്ടികളുമാണ് കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ഗസ്സയിലെ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ ലിൻ ഹാസ്റ്റിങ്സ് പറഞ്ഞു.
ക്കുറിച്ചും ഇൻകുബേറ്ററുകളിലുള്ള 100-ലധികം കുട്ടികളെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ഞങ്ങൾക്ക് അറിയാം, അതിനാൽ ഏറ്റവും വലിയ ആവശ്യങ്ങൾക്ക് അനുസൃതമായി മുൻഗണന നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു," ഹേസ്റ്റിംഗ്സ് പറഞ്ഞു.
വെള്ളിയാഴ്ച അൽ അഖ്സയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ
ഗസ്സ: വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലേക്കുള്ള വഴികളടച്ച് ഇസ്രായേൽ. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷം പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രായേൽ നിയന്ത്രിച്ചിരുന്നു. പിന്നീട് പള്ളിയിലേക്കുള്ള മുസ്‍ലിംകളുടെ പ്രവേശനം തടയുകയും ചെയ്തു. ഇപ്പോൾ പള്ളിയുടെ അടുത്തേക്കെത്താനുള്ള വഴികളെല്ലാം ഇസ്രായേൽ അടച്ചിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂനിയൻ
ബ്രസൽസ്: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ. ഗസ്സയിലെ ആക്രമണം താൽകാലികമായി നിർത്തി ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടു. രണ്ട് ദിവസം നടന്ന സമ്മേളനത്തിനൊടുവിലാണ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂനിയന്‍റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്. 27 ഇ.യു അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

