Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ സൈനികർക്ക്...

ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകി മക്ഡോണാൾഡ്സ്; വൻ ബഹിഷ്‍കരണാഹ്വാനം

text_fields
bookmark_border
ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകി മക്ഡോണാൾഡ്സ്; വൻ ബഹിഷ്‍കരണാഹ്വാനം
cancel

ഇസ്രായേൽ സൈനികർക്ക് സൗജന്യമായി ഭക്ഷണം നൽകി മക്ഡോണാൾഡ്സ്. പ്രതിദിനം 4000 പേർക്ക് ഭക്ഷണം നൽകാനുള്ള തീരുമാനമാണ് മക്ഡോണാൾഡ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നൽകുന്ന കാര്യം മക്ഡോണാൾഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏ​കദേശം 10,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

മക്ഡോണാൾഡ് സൈനികർക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പൗരൻമാർക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്ഡോണാൾഡിന്റെ ഔട്ട്​ലെറ്റിലെത്തുന്ന ​പട്ടാളക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണം നൽകുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കമ്പനി വ്യക്തമാക്കി.

ഒരു ഔട്ട്​ലെറ്റ് മുഴുവനായി സഹായം നൽകാൻ നീക്കിവെച്ചിട്ടുണ്ട്. പ്രതിദിനം 4000 ഭക്ഷണപൊതികൾ നൽകുകയാണ് ലക്ഷ്യം. ഇതുവരെ കമ്പനി സൈനികർക്കും ഇസ്രായേലിലെ താമസക്കാർക്കുമായി 12,000 ഭക്ഷണപൊതികൾ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, മക്ഡോണാൾഡ്സിന്റെ ​പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictMcDonald's
News Summary - McDonald's is donating thousands of free meals to the Israel Defence Forces and citizens after Hamas attacks
Next Story