Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതിന്മക്ക്​ മേൽ...

തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസിച്ച്​ ബൈഡനും കമല ഹാരിസും

text_fields
bookmark_border
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസിച്ച്​ ബൈഡനും കമല ഹാരിസും
cancel

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനും വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക്​ മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവ​ട്ടെയെന്ന്​ ഇരുവരും പറഞ്ഞു.

ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്​. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക്​ ആശംസകൾ നേരുന്നു. തിന്മക്ക്​ മേൽ നന്മ ഒരിക്കൽ കൂടി വിജയം നേട​ട്ടെ. ഇത്​ എല്ലാവർക്കും പുതിയ തുടക്കവും അവസരങ്ങളും നൽക​ട്ടെയെന്ന്​ ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

നവരാത്രി ആഘോഷിക്കുന്ന എല്ലാ ഹിന്ദു സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആ​ശംസകൾ. ഈ ആഘോഷക്കാലം നമ്മുടെ കമ്മ്യൂണിറ്റിയെ കൂടുതൽ ഉയർത്താനും സമഗ്രവും നീതിപൂർവവുമായ അമേരിക്ക കെട്ടിപ്പടുക്കുന്നതിനും നമുക്കെല്ലാവർക്കും പ്രചോദനമാക​ട്ടെയെന്ന്​ കമല ഹാരിസും ആശംസിച്ചു.

റിപബ്ലിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥിയും നിലവിലെ പ്രസിഡൻറുമായ ഡോണൾഡ്​ ട്രംപി​െൻറ എതിരാളിയാണ്​ ഡെമോക്രാറ്റിക്​ സ്ഥാനാർഥിയായ ജോ ബൈഡൻ. അമേരിക്കയിലെ ആദ്യത്തെ ഇന്ത്യൻ വംശജയും കറുത്ത വർഗക്കാരിയുമായ വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥിയാണ്​ കമല ഹാരിസ്​.

Show Full Article
TAGS:joe biden Kamala Harris navarathri 
Web Title - 'May Good Win Over Evil Again': Joe Biden and Kamala Harris in Navratri Wish to Hindus
Next Story