അലപ്പോയിൽ വൻ സൈനിക സന്നാഹം
text_fieldsഅലപ്പോ: സിറിയയിലെ അലപ്പോ സിറ്റിയിൽ സർക്കാർ സേനയും കുർദിഷ് നേതൃത്വത്തിലുള്ള സായുധവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിന് പിന്നാലെ, ഇവിടെ നിന്ന് സാധാരണ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ ഇടനാഴിയൊരുക്കി സൈന്യം.
വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഒഴിഞ്ഞുപോകാൻ പ്രഖ്യാപിച്ച സമയം.
അലപ്പോയിലും പരിസര നഗരങ്ങളിലും കനത്ത ആക്രമണമുണ്ടാകുമെന്ന സൂചനയാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിനോടും (എസ്.ഡി.എഫ്) മറ്റു സായുധ സംഘങ്ങളോടും യൂഫ്രട്ടീസിന്റെ മറുകരയിലേക്ക് മാറണമെന്ന് സൈന്യം ആവശ്യപ്പെട്ടു.
സംഘർഷ മേഖലകളിൽ സർക്കാർ സേനാ സാന്നിധ്യം ശക്തമാക്കി. അലപ്പോയിൽ ഗവർണറേറ്റ് ബിൽഡിങ്ങിനുനേരെ ഉൾപ്പെടെ എസ്.ഡി.എഫ് ഡ്രോൺ ആക്രമണം നടത്തുന്നതായി സർക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

