കാനഡയിൽ സൈനിക താവളത്തിൽ വൻ അഗ്നിബാധ; ഏഴു മരണം
text_fieldsഫ്രാൻസിൽ പടർന്നുപിടിച്ച സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ പാരിസിൽ പ്രതിഷേധക്കാർ കാറിന് തീയിട്ടപ്പോൾ. ഇന്ധനവില വർധന, കുത്തനെ ഉയരുന്ന ജീവിതച്ചെലവ്, സ്കൂളുകളുടെയടക്കം നിലവാരത്തകർച്ച തുടങ്ങിയ വിഷയങ്ങളാണ് രാജ്യത്തെ പ്രക്ഷോഭച്ചുഴിയിലാക്കിയത്.
ഓട്ടവ: കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലുള്ള രാജ്യത്തെ സുപ്രധാന സൈനിക താവളങ്ങളിലൊന്നിൽ വൻ അഗ്നിബാധ. ഏഴു സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ആയിരത്തിലേറെ സൈനികരുള്ള വെയ്ൻറൈറ്റ് താവളത്തിൽ ശനിയാഴ്ചയാണ് അഗ്നി പടർന്നത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഉറ്റവരെ വിവരമറിയിച്ച ശേഷമാകും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകുകയെന്ന് സായുധസേന അറിയിച്ചു.
മരിച്ചവരെയും പരിക്കേറ്റവരെയും ആൽബർട്ട യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടേക്ക് മറ്റുള്ളവർക്ക് തൽക്കാലം പ്രവേശനം വിലക്കിയിട്ടുണ്ട്. ആൽബെർട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മൺടണിൽനിന്ന് 210 കിലോമീറ്റർ അകലെയുള്ള താവളം രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാണ്. ആയുധ പരിശീലന കേന്ദ്രവും മൂന്നാം സൈനിക ഡിവിഷനും ഇവിടെയാണുള്ളത്. താവളത്തിലെ വിശാലമായ പരിശീലന കേന്ദ്രത്തിലാണ് തീപടർന്നത്.
യുദ്ധപരിശീലന കേന്ദ്രമായതിനാൽ കാലാൾപടയും പീരങ്കിപ്പടയും വ്യോമസേന അനുബന്ധ നിരയുമടക്കം ഇവിടെ പരിശീലനം നേടുന്നവരായുണ്ട്. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് അപകട സാധ്യത ഉയർത്തുന്നതിനാൽ വൻജാഗ്രതയോടെയാണ് പരിശീലനം. തുറന്ന മൈതാനത്തിന് പുറമെ കാടുപിടിച്ച പ്രദേശം, കെട്ടിടങ്ങൾ എന്നിവക്കുള്ളിലും പരിശീലനം നടക്കും. ഇതിനിടെ പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം നാലോടെ ദുരന്ത നിവാരണവിഭാഗത്തിന് അപകടം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും തീ പടരാനിടയാക്കി.
താവളം വിട്ട് പുറത്തേക്കും തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമാണ്. പ്രദേശത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി സമീപത്തെ വലിയ ആശുപത്രികളിലേക്ക് മാറ്റുകയാണ്. പരിക്കേറ്റവരെ മാറ്റാൻ നിരവധി എയർ ആംബുലൻസുകളും അയച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

