Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വീണ്ടും...

യു.എസിൽ വീണ്ടും കൂട്ടവെടിവെപ്പ്: ഗർഭിണിയടക്കം നാലുമരണം

text_fields
bookmark_border
murder case
cancel

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കൂട്ടവെടിവെപ്പ്. ഗർഭിണിയെയും രണ്ടു കൗമാരക്കാരികളെയും വെടിവെച്ചുകൊന്ന ​കൊലയാളി പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഗലേന പാർക്കി​ലെ ഹൂസ്റ്റൺ മേഖലയിലാണ് അറുകൊല.

19, 14, 13 പ്രായക്കാരായ മൂന്നുപേരെ കൊല്ലുകയും വീട്ടിലെ 12 വയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത ശേഷമാണ് 38കാരനായ അക്രമി ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ആൺസുഹൃത്താണ് ​​കൊലയാളി.

യുവതിയുടെ ഒരു വയസ്സുള്ള കുഞ്ഞിനെ അധികൃതർ രക്ഷപ്പെടുത്തി. ആരുടെയും പേരുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingtexas
News Summary - mass shooting in texas: four dead including pregnant woman
Next Story