Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി വിരുദ്ധ...

മോദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ബംഗ്ലാദേശിൽ വ്യാപക അറസ്റ്റ്​

text_fields
bookmark_border
മോദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പേരിൽ ബംഗ്ലാദേശിൽ വ്യാപക അറസ്റ്റ്​
cancel

ധാക്ക: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തിന്‍റെ പേരിൽ ബംഗ്ലാദേശിൽ വ്യാപക അറസ്റ്റ്​. പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ ഇസ്​ലാമിക്​ ഗ്രൂപ്പായ ഹെഫാസത്തെ ഇസ്​ലാമിന്‍റെ പ്രവർത്തകരെയും നേതാക്കളെയുമാണ്​ വ്യാപകമായി അറസ്റ്റ്​ ചെയ്യുന്നത്​.

ബംഗ്ലാദേശ്​ സ്വാതന്ത്യം നേടിയതിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പ​െങ്കടുക്കാനാണ്​ കഴിഞ്ഞ മാസം നരേന്ദ്ര മോദി ധാക്കയിലെത്തിയത്​. ഇന്ത്യയിൽ മതപരമായ ഭിന്നിപ്പ്​ ഉണ്ടാക്കാനും ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച്​ മുസ്​ലിംകൾക്കെതിരെ വിവേചനം പ്രചരിപ്പിക്കാനും നേതൃത്വം നൽകുന്ന മോദിയെ രാജ്യത്ത്​ ക്ഷണിതാവായി കൊണ്ടുവരുന്നതിനെതിരെയായിരുന്നു പ്രക്ഷോഭം.

പ്രക്ഷോഭത്തിനിടെ പൊലീസ്​ വെടിവെപ്പിൽ ചുരുങ്ങിയത്​ 13 ഹെഫാസത്ത്​ പ്രവർത്തകരെങ്കിലും മരിച്ചിട്ടുണ്ട്​. പ്രക്ഷോഭകർ ഹൈവേകൾ ഉപരോധിക്കുകയും പൊലീസ്​ സ്​റ്റേഷനടക്കമുള്ള സ്​ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്​തിരുന്നു. ധാക്കയിൽ ബൈത്തുൽ മുകർറം മസ്​ജിദിന്​ പുറത്ത്​ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്​തു.

നുറുകണക്കി​ന്​ പ്രക്ഷോഭകരെയാണ്​ കഴിഞ്ഞ ആഴ്​ച പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ഹെഫാസത്തെ ഇസ്​ലാം ജോയിന്‍റ്​ സെക്രട്ടറി മമ്മുനുൽ ഹഖ്​ ഞായറാഴ്​ച അറസ്റ്റ്​ിലായി. കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ്​ 47 കാരനായ മമ്മുനുൽ ഹഖിനെതിരെ ഇപ്പോൾ ചുമത്തിയിട്ടുള്ളത്​.

298 ഹെഫാസത്തെ പ്രവർത്തകരെ ബ്രഹ്​മൻബാരിയ ജില്ലയിൽ നിന്ന്​ മാത്രം അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു. മോദിയുടെ സന്ദർശനത്തിനെതിരായ പ്രക്ഷോഭങ്ങളുടെ വിഡിയോ പരിശോധിച്ചാണ്​ പ്രക്ഷോഭകരെ കണ്ടെത്തി അറസ്റ്റ്​ ചെയ്യുന്നതെന്ന്​ പൊലീസ്​ പറയുന്നു.

23 നേതാക്കളെ ഇതുവരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്ന്​ ഹെഫാസത്തെ വക്​താവ്​ ജാകരിയ്യ നൊമാൻ ​ഫൊയേസി പറഞ്ഞതായി എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു. നേതാക്കൾക്കെതിരെ പൊലീസ്​ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2010 ൽ രൂപീകരിച്ച ഹെഫാസത്തെ ഇസ്​ലാമിയും പ്രധാനമന്ത്രി ഹസീനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നേരത്തെ തുടങ്ങിയതാണ്​. ബംഗ്ലാദേശ്​ സ്വാതന്ത്ര്യ സമര നായകനും ഹസീനയുടെ പിതാവുമായ ശൈഖ്​ മുജീബുറഹ്​മാന്‍റെ പ്രതിമ സ്​ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഹെഫാസത്തെ ഇസ്​ലാമി നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിമകൾ ഇസ്​ലാമിക സംസ്​കാരത്തിന്‍റെ ഭാഗമല്ല എന്ന വാദമുയർത്തിയാണ്​ മുജീബുറഹ്​മാന്‍റെ പ്രതിമ നിർമാണത്തിനെതിരെ ഹെഫാസത്തെ ശബ്​ദമുയർത്തിയത്​.

മദ്​​റസകളിലെ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും വേരോട്ടമുള്ള ഹെഫാസത്തെ രാജ്യത്ത്​ ഏറ്റവുമധികം പിന്തുണയുള്ള ഇസ്​ലാമിക്​ ഗ്രൂപ്പാണ്​. മതനിന്ദക്ക്​ കടുത്ത ശിക്ഷകൾ നൽകുന്ന നിയമം വേണമെന്ന്​ ആവശ്യപ്പെട്ട്​ 2013 ൽ ഹെഫാസത്തെ നയിച്ച പ്രക്ഷോഭത്തിലും നിരവധിയാളുകൾ മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh
News Summary - mass arrest in bangladesh on anti modi protest
Next Story