
ഗ്രനേഡുകളും തോക്കുകളും ബോംബുകളുമായി സായുധ സംഘം വളഞ്ഞു; ജയിൽ ചാടിയത് 1,800 തടവുകാർ
text_fields
അബുജ: അത്യാധുനിക തോക്കുകളും റോക്കറ്റ് വേധ ഗ്രനേഡുകളും ശക്തിയേറിയ സ്ഫോടക വസ്തുക്കളുമായി തിങ്കളാഴ്ച പുലർച്ചെ എത്തിയ അക്രമികൾ ൈനജീരിയൻ സർക്കാറിനു സമ്മാനിച്ചത് ഉറക്കമില്ലാ രാത്രികൾ. തെക്കുകിഴക്കൻ മേഖലയിലെ ഒേവരിയിൽ സ്ഥിതി ചെയ്യുന്ന മുൻനിര തടവറകളിലൊന്നിലേക്കായിരുന്നു ആക്രമികൾ എത്തിയത്. രണ്ടു മണിക്കൂർ ബോംബിങ്ങും തോക്കുകൊണ്ടുള്ള ആക്രമണവും ഒന്നിച്ചെത്തിയതോടെ പതറിയ സുരക്ഷാ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി ജയിലിലുണ്ടായിരുന്ന 1,800 തടവുകാരും രക്ഷപ്പെട്ടോടി. സമീപത്തെ പൊലീസ്, സൈനിക കേന്ദ്രങ്ങളിൽ വരെ ആക്രമണമുണ്ടായതിനാൽ ചെറുത്തുനിൽപോ പ്രത്യാക്രമണമോ ഉണ്ടായതുമില്ല.
രാജ്യം ഭയക്കുന്ന ക്രിമിനലുകൾ വരെ ജയിൽ ചാടിയതാണ് സർക്കാറിനെ കുഴക്കുന്നത്. എല്ലാം പൂർത്തിയാകുേമ്പാൾ പോകാൻ ഇടമില്ലാതെ ജയിലിൽ ബാക്കിയുണ്ടായിരുന്നത് 15 പേർ. ഇവരെ കണ്ടെത്താനായി തിരച്ചിൽ ഊർജിതമാക്കിയെന്നു മാത്രമാണ് സർക്കാർ വിശദീകരണം.
രണ്ടു ദിവസം മുമ്പ് ഇതേ പ്രവിശ്യയിൽ നടന്ന സമാന ആക്രമണത്തിൽ 12 സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. നാല് പൊലീസ് സ്റ്റേഷനുകൾ, സൈനിക ചെക്പോയിന്റുകൾ, ജയിൽ വാഹനങ്ങൾ എന്നിവക്കു നേരെയായിരുന്നു ആക്രമണം.
രാജ്യത്ത് നിരോധിക്കപ്പെട്ട െഎ.പി.ഒ.ബി എന്ന സംഘടനയിലെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക സൂചന.