Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോണാൾഡ് ട്രംപിനെ കൊല്ലാൻ ശ്രമിച്ചയാൾക്ക് ജീവപര്യന്തം തടവുശിക്ഷ

text_fields
bookmark_border
റയാൻ റൂത്ത്
cancel
camera_alt

റയാൻ റൂത്ത്

Listen to this Article

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റയാൻ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. 2024ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചത്. പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസിൽ 7 വർഷം തടവും അനുഭവിക്കണം.

അമേരിക്കൻ പ്രസി‍ഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഫ്ലോറിഡയിൽ പ്രസം​ഗം നടത്തുന്നതിനിടെയാണ് ട്രംപിന് നേരെ പ്രതി വെടിയുതിർത്തത്. സംഭവത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയിരുന്നു. യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണ് വിധി പ്രഖ്യാപിച്ചത്.

സെപ്റ്റംബറിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി അംഗങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ കോടതി മുറിയിൽ സ്വയം കുത്തി പരുക്കേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. വിചാരണ വേളയിൽ സ്വയം പ്രതിഭാഗ അഭിഭാഷകനായി വാദിച്ച റൗത്ത് ട്രംപ് നിയമിച്ച ജഡ്ജിയോട് 27 വർഷത്തെ തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു.

2024 സെപ്റ്റംബർ 15 നാണ് ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ച് സംഭവം നടന്നത്. പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന ഒരു റാലിയിൽ വെച്ച് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് സംഭവം. ആക്രമണത്തിൽ തോക്കുധാരിയുടെ വെടിയുണ്ട ട്രംപിന്റെ ചെവിയിൽ തുളച്ചുകയറിയിരുന്നു.

സംഭവം നടക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പാണ് റൗത്ത് സൗത്ത് ഫ്ലോറിഡയിൽ എത്തിയതെന്നും ഒരു ട്രക്ക് സ്റ്റോപ്പിൽ താമസിച്ച് ട്രംപിന്റെ നീക്കങ്ങളെയും സമയക്രമത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ ട്രംപിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നുവെന്ന വാദം റൗത്ത് നിഷേധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man who tried to kill Donald Trump sentenced to life in prison, US President,
Next Story