Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Man shot dead after he pointed cigarette lighter that looked like a gun
cancel
Homechevron_rightNewschevron_rightWorldchevron_rightസിഗരറ്റ്​ ലൈറ്റർ...

സിഗരറ്റ്​ ലൈറ്റർ ചൂണ്ടിയയാളെ പൊലീസ്​ വെടിവെച്ച്​ കൊന്നു; യു.എസിൽ പ്രതിഷേധം

text_fields
bookmark_border

കാലിഫോർണിയ​: യു.എസിൽ പൊലീസിന്​ നേരെ തോക്കുചൂണ്ടിയ അക്രമിയെ വെടിവെച്ച്​ കൊലപ്പെടുത്തിയതിൽ പ്രതിഷേധം. തോക്ക്​ ചൂണ്ടി അക്രമി നിൽക്കുന്നതിന്‍റെയും പൊലീസുകാരന്‍റെയും ചിത്രങ്ങൾ ലോസ്​ ആഞ്ചൽസ്​ പൊലീസ്​ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടതോടെയാണ്​ സംഭവം.

കൊല്ലപ്പെട്ടയാൾ തോക്കി​ന്​ പകരം തോക്കിന്‍റെ മാതൃകയിലുള്ള സിഗരറ്റ്​ ലൈറ്ററാണ്​ ചൂണ്ടിയിരുന്നതെന്ന്​ ചിത്രങ്ങളിൽനിന്ന്​ നെറ്റിസൺസ്​ തിരിച്ചറിഞ്ഞതോടെയാണ്​ ​െപാലീസ്​ അധികൃതർക്ക്​ അബദ്ധം മനസിലായത്​. ഹോളിവുഡ്​ ​ബൗൾവാർഡ്​ നഗരത്തിൽ തോക്കുധാരിയായ ഒരാൾ ചുറ്റിത്തിരിയുന്ന നിരവധി കോളുകൾ ലഭിച്ചതാണ്​ സംഭവങ്ങളുടെ തുടക്കമെന്ന്​ പൊലീസ്​ പറയുന്നു.

തോക്കുധാരിയായ വെള്ളക്കാരൻ ഹോളിവുഡ്​ ബൗൾവാർഡി​ൽ ചുറ്റിത്തിരിയുന്നുവെന്നായിരുന്നു സന്ദേശമെന്ന്​ പൊലീസിന്‍റെ ട്വിറ്റർ പേജിൽ പറയുന്നു. പൊലീസ്​ അവിടെയെത്തിയപ്പോൾ തോക്കുമായി ഒരാൾ നിൽക്കുന്നത്​ കണ്ടു. അയാൾ പൊലീസിന്​ നേരെ വെടിയുതിർത്തെന്നും പറയുന്നു. ഇതോടെ പൊലീസുകാരൻ ഇയാൾക്ക്​ നേരെ വെടിയുതിർത്തെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായും പൊലീസ്​ ട്വീറ്റിൽ പറയുന്നു.

എന്നാൽ, പിന്നീട്​ പൊലീസ്​ വാദം തിരുത്തുകയായിരുന്നു. ​കൊല്ലപ്പെട്ടയാളുടെ കൈയിലുണ്ടായിരുന്നത്​ സിഗരറ്റ്​ ലൈറ്റർ ആയിരുന്നുവെന്നും പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പരിക്കേറ്റിട്ടില്ലെന്നും ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ സിഗരറ്റ്​ ലൈറ്റർ കൈവശം വെച്ചതിന്​ പൊലീസ്​ ഒരാളെ കൊലപ്പെടുത്തിയെന്ന വാദവുമായി ആളുകൾ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ​ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gunShot Deathcigarette lighter
News Summary - Man shot dead after he pointed 'cigarette lighter' that looked like a gun
Next Story