യു.എസിൽ കുടിയേറ്റ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം
text_fieldsമിനിയപോളിസ്: യു.എസിൽ കുടിയേറ്റ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മിനിയപോളിസിലുണ്ടായ വെടിവെപ്പിലാണ് ഒരാൾ മരിച്ചത്. ആഴ്ചക്കകൾക്കം കുടിയേറ്റ പരിശോധനക്കിടെ മരിക്കുന്ന രണ്ടാമത്തെ ആളാണിത്. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധമാണ് നഗരത്തിൽ ഉയരുന്നത്.
37കാരനായ അലക്സി പ്രറ്റിയാണ് മരിച്ചത്. നഴ്സായ ജോലി ചെയ്യുന്നയാളാണ് മരിച്ചത്. മിനിയപോളിസ് നഗരത്തിലെ കുടിയേറ്റം അവസാനിപ്പിക്കുന്നതിനായി അതിർത്തിരക്ഷാസേനയെ ട്രംപ് വിന്യസിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നഗരത്തിൽ നടക്കുന്നത്.
കൊല്ലപ്പെട്ടയാളുടെ കൈവശം തോക്കുന്നുണ്ടായിരുന്നുവെന്നും നിരായുധനാക്കാൻ ശ്രമിച്ചപ്പോൾ അക്രമാസക്തനായെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഇയാളുടെ കൈവശം തോക്കു നേരത്തെ യു.എസ് പൗരത്വമുള്ള റെനോ നിക്കോൾ ഗുഡിനെ യു.എസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു കൊലപാതകം യു.എസിൽ നടക്കുന്നത്.
കുടിയേറ്റ പരിശോധനാ നടപടികൾ അവസാനിപ്പിക്കണമെന്നു ട്രംപിനോട് ഗവർണർ ടിം വാൽസ് ആവശ്യപ്പെട്ടു.
സ്വന്തം ജീവനും സഹപ്രവർത്തകരുടെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണ് ഒരു ഇമിഗ്രേഷൻ ഏജന്റ് പ്രതിരോധത്തിനായി വെടിയുതിർത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻതന്നെ അയാൾക്ക് വൈദ്യസഹായം നൽകിയെങ്കിലും, അവിടെവെച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് യു.എസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

