ദുരഭിമാനം: കറാച്ചിയിൽ യുവാവ് സഹോദരിയെ വെടിവെച്ച് കൊന്നു
text_fieldsകറാച്ചി: ദുരഭിമാനം ഭയന്ന് പാകിസ്താനിലെ കറാച്ചിയിൽ യുവാവ് സഹോദരിയെ വെടിവെച്ച് കൊന്നു. ഹസമിൻ ഖമർ എന്നയാളാണ് സഹോദരിക്ക് നേരെ വെടിയുതിർത്തത്. കറാച്ചിയിലെ ക്ലിഫ്റ്റൻ എന്ന സ്ഥലത്തായിരുന്നു സംഭവം.
തലക്ക് വെടിയേറ്റ പെൺകുട്ടിയെ ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രതിയെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച തോക്കും കണ്ടുകെട്ടിയിട്ടുണ്ട്.
ദുരഭിമാന കൊലയാണെന്ന കാര്യം യുവാവ് സമ്മതിച്ചിട്ടുണ്ടെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നസീർ അറിയിച്ചതായി പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
പെൺകുട്ടി അയൽക്കാരനുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. സഹോദരിയുടെ ബന്ധത്തെ കുറിച്ച് ഇളയ സഹോദരൻ ധരിപ്പിച്ചപ്പോൾ ഹസമിൻ ഖമർ വെടിയുതിർക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

