Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓർഡർ ചെയ്ത ബിരിയാണി കിട്ടിയില്ല; ന്യൂയോർക്കിലെ ബംഗ്ലാദേശി റസ്റ്റാറന്റിന് തീയിട്ട 49 കാരൻ അറസ്റ്റിൽ

text_fields
bookmark_border
Bangladeshi restaurant
cancel

ന്യൂയോർക്: ചിക്കന്‍ ബിരിയാണി നല്‍കിയില്ലെന്നാരോപിച്ച് റസ്റ്റാറന്റിന് തീയിട്ട 49കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ ബംഗ്ലാദേശി റസ്‌റ്റാറന്റായ ഇറ്റാടി ഗാര്‍ഡന്‍ ആന്‍ഡ് ഗ്രില്ലിനാണ് ചോഫൈൽ നോർബു തീയിട്ടത്.

തീയിട്ട കാര്യം നോർബു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ​''ഞാൻ നന്നായി മദ്യപിച്ചിരുന്നു. ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. സമയമേറെ കഴിഞ്ഞിട്ടും അവർ ബിരിയാണി നൽകിയില്ല. ദേഷ്യം തീർക്കാൻ പിറ്റേന്ന് രാത്രി കടക്ക് തീവെക്കുകയായിരുന്നു''-എന്നാണ് നോർബു പൊലീസിനോട് പറഞ്ഞത്.

ഒരു കുപ്പി പെട്രോൾ വാങ്ങി കടക്കു മുകളിലൂടെ ഒഴിച്ച ശേഷം തീ​കൊളുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ന്യൂയോർക് അഗ്നിശമന വകുപ്പാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. രാത്രി റസ്റ്റാറന്റ് അടച്ച സമയത്തായിരുന്നു തീയിട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man Sets Bangladeshi restaurant in new york on fire over botched chicken order
Next Story