Top
Begin typing your search above and press return to search.
exit_to_app
exit_to_app
Baby
cancel
Homechevron_rightNewschevron_rightWorldchevron_rightരണ്ടുവയസായ മകനെ 18...

രണ്ടുവയസായ മകനെ 18 ലക്ഷത്തിന്​ വിറ്റ്​ രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാൾ അറസ്റ്റിൽ ​

text_fields
bookmark_border

ബെയ്​ജിങ്​: ചൈനയിൽ രണ്ടുവയസുകാരനായ മകനെ വിറ്റ്​ രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാൾ അറസ്റ്റിൽ. ചൈനയിലെ ഷീജിയാങ്ങിലാണ്​ സംഭവം.

കുട്ടിയുടെ അമ്മയുമായി ബന്ധം പിരിഞ്ഞതോടെ മകനെ പിതാവ്​ ഷി ഏറ്റെടുക്കുകയും മകളെ മാതാവ്​ ഏറ്റെടുക്കുകയുമായിരുന്നു. കുഞ്ഞിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട്​ രണ്ടാം ഭാര്യയുമായി കുഞ്ഞിന്‍റെ പിതാവ്​ ഷി നിരന്തരം വഴക്കിട്ടിരുന്നു. ഇതിനുപു​റമെ മറ്റൊരു നഗരത്തിൽ ജോലി ആവശ്യവുമായി പോകണമെന്നതിനാൽ ഷി സഹോദരൻ ലിന്നിന്​ കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചു.

എന്നാൽ, കഴിഞ്ഞമാസം ഷി ലിന്നിന്‍റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മക്ക്​ കാണണമെന്ന്​ പറഞ്ഞായിരുന്നു കുഞ്ഞി​െന കൊണ്ടുപോയത്​. ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായ​േതാടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ കുഞ്ഞിനെ വിറ്റതായി പൊലീസ്​ കണ്ടെത്തി. 1,58,000 യുവാനിന്​ (18 ലക്ഷം) ആയിരുന്നു കുട്ടിയെ വിറ്റത്​. കുട്ടിയെ വിറ്റുകിട്ടിയ പണവുമായി ഭാര്യയുമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങുന്നതിനിടെയാണ്​ ഇയാൾ പിടിയിലാകുന്നത്​. കുഞ്ഞിനെ ഷിയുടെ ​സഹോദരന്​ കൈമാറി. ഷിക്കും ഭാര്യക്കുമെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്​തു.

ആദ്യമായല്ല ഇത്തരമൊരു സംഭവം ചൈനയിൽ റി​േപ്പാർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞവർഷം കുടി​േയറ്റ തൊഴിലാളിയായ ഒരാൾ കുഞ്ഞിനെ അജ്ഞാതന്​ 17.74 ലക്ഷം രൂപക്ക്​ വിറ്റിരുന്നു. കൊറോണ വൈറസ്​ മഹാമാരിയെ തുടർന്ന്​ ജോലി നഷ്​ടപ്പെട്ടതോടെയാണ്​ കുഞ്ഞിനെ വിറ്റ്​ പണം ​വാങ്ങിയത്​. 2016ൽ ഐഫോണും മോ​ട്ടോർബൈക്കും വാങ്ങുന്നതിന്​ നവജാത ശിശുവിനെ വിറ്റ സംഭവവും റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
TAGS:China Child Selling 
News Summary - Man Sells 2-Year-Old Son For Rs 18 Lakh, Uses Money to Go on Holiday With His New Wife
Next Story