Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Alaska Airlines
cancel
Homechevron_rightNewschevron_rightWorldchevron_rightമാസ്​ക്​ ധരിക്കാൻ...

മാസ്​ക്​ ധരിക്കാൻ അഭ്യർഥിച്ചതിന്​ വിമാന സീറ്റിൽ മൂത്രമൊഴിച്ച്​ യുവാവ്​; കേസ്​

text_fields
bookmark_border

ഡെൻവർ: യു.എസിൽ വിമാന ജീവനക്കാർ മാസ്​ക്​ ധരിക്കാൻ അഭ്യർഥിച്ചതിന്​ സീറ്റിൽ മൂത്രമൊഴിച്ച്​ യുവാവ്​. അലാസ്​ക എയർലൈൻസിൽ മാർച്ച്​ ഒമ്പതിനാണ്​ സംഭവം.

അപമര്യാദയായി പെരുമാറിയതിന്​ 24കാരനായ ലാൻഡൻ ഗ്രിയറിനെ എഫ്​.ബി.ഐ അറസ്റ്റ്​ ചെയ്​തു. തുടർന്ന് ഡെൻവറിലെ യു.എസ്​ ഡിസ്​ട്രിക്​റ്റ്​ കോടതിയിൽ ഹാജരാക്കി. ​

ലാൻഡനോട്​ മാസ്​ക്​ ധരിക്കാൻ വിമാന ജീവനക്കാർ നിരന്തരം അഭ്യർഥിച്ചിരുന്നു. എന്നാൽ ഉറങ്ങുന്നതുപോലെ നടിക്കുകയായിരുന്നു അയാൾ. മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെട്ട്​ വീണ്ടും ജീവനക്കാൻ ലാൻഡന്‍റെ സമീപം വന്നുപോയതോടെ ഇയാൾ സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നുവെന്ന്​ എഫ്​.ബി.​െഎ ഉദ്യോഗസ്​ഥൻ പറഞ്ഞു.

വസ്​ത്രമഴിക്കുന്നത്​ ശ്രദ്ധയി​ൽപ്പെട്ട ജീവനക്കാരി അവ ധരിക്കാൻ ആവശ്യപ്പെ​ട്ടെങ്കിലും എനിക്ക്​ മൂത്രമൊഴിക്കണം എന്നായിരുന്നു ​ലാൻഡന്‍റെ പ്രതികരണം.

വിമാനത്തിൽ കയറുന്നതിന്​ തൊട്ടുമുമ്പ്​ താൻ നാ​േലാളം ബിയർ കഴിച്ചിരുന്ന​തായും അതിനാൽ വിമാനത്തിൽ നടന്ന സംഭവങ്ങൾ ഓർമയില്ലെന്നുമായിരുനു ​ലാൻഡന്‍റെ​ മൊഴി. വിമാന ജീവനക്കാരെ ശല്യപ്പെടുത്തിയതും മൂത്രമൊഴിച്ചതും യുവാവിന്​ ഓർമയില്ലെന്ന്​ എഫ്​.ബി.​െഎ സ്​പെഷൽ ഏജന്‍റ്​ മാർട്ടിൻ ഡാനിയൽ പറഞ്ഞു.

10,000 ഡോളറിന്‍റെ ബോണ്ടിലാണ്​ യുവാവിനെ വ്യാഴാഴ്ച കോടതി വിട്ടയച്ചത്​. മാർച്ച്​ 26ന്​ കേസ്​ വീണ്ടും പരിഗണിക്കും. പരമാവധി 20 വർഷം വരെ തടവും 2,50,000 യു.എസ്​ ഡോളർ പിഴയും നൽകാവുന്ന കുറ്റമാണ്​ യുവാവ്​ ചെയ്​തതെന്ന്​ ​അസോസിയേറ്റ്​ പ്രസ്​ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drunk ManUrinates on Plane SeatAlaska Airlines
News Summary - Man Refuses to Wear Mask and Urinates on Plane Seat
Next Story