52 വർഷം നീണ്ട വയറുവേദന; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 12ാം വയസിൽ വിഴുങ്ങിയ ടൂത്ത്ബ്രഷ്
text_fieldsചൈനയിലെ യാങ് എന്ന 64കാരൻ 12 ാം വയസില്‍ അബദ്ധത്തിൽ വിഴുങ്ങിയ ടൂത്ത് ബ്രഷ് 52 വര്‍ഷങ്ങൾക്കുശേഷം പുറത്തെടുക്കിരിക്കുകയാണ് ഡോക്ടർമാര്‍. ടൂത്ത് ബ്രഷ് വിഴുങ്ങിയ കാര്യം കുട്ടിയായിരിക്കെ മാതാപിതാക്കളോട് പറയാൻ പേടിച്ചുപോയ കുട്ടി മുതിർന്നപ്പോഴേക്കും താൻ വിഴുങ്ങിയ ബ്രിഷിന്‍റെ കാര്യം പാടേ മറുന്നുപോയിരുന്നു.
ഏറെക്കാലം വയറുവേദനയുമായി പല ചികിത്സകൾ ചെയ്തെങ്കിലും ടൂത്ത് ബ്രഷിന്‍റെ കാര്യം ഓർമയിൽ വന്നില്ല. അവസാനം ഡോക്ടർ നിർദേശിച്ചതനുസരിച്ച് വയറ്റിൽ നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് 52 വർഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കണ്ടെത്തിയത്. ഏതാണ്ട് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാര്‍ ടൂത്ത് ബ്രഷ് പുറത്തെടുത്തത്.
കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രോവിന്‍സിലെ യാങ് എന്ന 64 കാരന്‍റെ വയറ്റില്‍ നിന്നുമാണ് 52 വര്‍ഷങ്ങൾക്ക് ശേഷം ടൂത്ത്ബ്രഷ് പുറത്തെടുത്തത്. താൻ അബദ്ധത്തിൽ വിഴുങ്ങിയ ടൂത്ത്ബ്രഷ് വയറ്റില്‍ വച്ച് സ്വയം നശിച്ച് പോകുമെന്നായിരുന്നു യാങ്ങിന്‍റെ കണക്കുകൂട്ടൽ.
വയറ് വേദന ശക്തമായപ്പോൾ അദ്ദേഹം ഡോക്ടർമാരെ കണ്ട് പല മരുന്നുകളും കഴിച്ചുവെങ്കിലും വേദന മാറിയില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് എന്തോ വസ്തു അദ്ദേഹത്തിന്‍റെ വയറ്റിലുള്ളതായി ഡോക്ടർമാര്‍ക്ക് സംശയം തോന്നിയത്. പിന്നീട് 80 മിനിറ്റ് നീണ്ട എന്‍റോസ്കോപിക് സര്‍ജറിയിലൂടെ 17 സെന്‍റിമീറ്റർ നീളമുള്ള ഒരു ടൂത്ത്ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുത്തു.
ആശുപത്രിയിൽ മൂന്ന് വർഷങ്ങൾക്കിടെ ഒരാളുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ഏറ്റവും നീളമുള്ള വസ്തുവാണിതെന്ന് ഡോക്ടർമാർ അറിയിച്ചു. സാധാരണ ഗതിയിൽ ഇത്രയും വലുപ്പമുള്ള ഒരു വസ്തു വയറിൽ കുടുങ്ങിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അത്തരത്തിൽ വലിയ പ്രശ്നങ്ങളൊന്നും യാങ്ങിന് ഉണ്ടായിട്ടില്ല എന്നും ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

