ബംഗ്ലേദശിൽ വീണ്ടും ആൾകൂട്ട ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
text_fieldsധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 40കാരനായ പലചരക്ക് കടയുടമ ശരത് മാനി ചക്രബർത്തിയാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ പറയുന്നു.
നർസിങ്ഡി ജില്ലയിൽ തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് ആക്രമിക്കപ്പെട്ടതായും ഗുരുതരമായ പരിക്കുകൾ മൂലം അദ്ദേഹം പിന്നീട് മരിച്ചതായുമാണ് റിപ്പോർട്ടുകൾ.
ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ജഷോർ ജില്ലയിൽ 45കാരനായ റാണ പ്രതാപ് എന്നയാൾ വെടിയേറ്റ് മരിച്ചത്. ഒരു പത്രത്തിന്റെ ആക്ടിങ് എഡിറ്റർ കൂടിയായ റാണ പ്രതാപിനെ ആൾകൂട്ടം ആക്രമിച്ച് തലക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു.
പ്രതാപ് രണ്ട് വർഷമായി കൊപാലിയ ബസാറിൽ ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ആൾകൂട്ടം പ്രതാപിനെ ആക്രമിച്ച് വെടിവെച്ച് കൊന്നത്. സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രതികരിച്ചു.
അതേസമയം, ബംഗ്ലാദേശിലെ യൂനുസ് സർക്കാറിന് കീഴിൽ ന്യൂനപക്ഷങ്ങൾക്കെതിരായ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നിലനിൽക്കുന്ന നിരന്തരമായ ശത്രുത ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

