Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
LAX
cancel
Homechevron_rightNewschevron_rightWorldchevron_rightവിമാനം പറന്നുയരാൻ...

വിമാനം പറന്നുയരാൻ ഒരുങ്ങവേ യാത്രക്കാരൻ എമർജൻസി വാതിൽതുറന്ന്​ പുറത്തേക്ക്​​; അറസ്​റ്റിൽ

text_fields
bookmark_border

ലോസ്​ ആഞ്ചലസ്: ലോസ്​ ആഞ്ചലസ്​ അന്തരാഷ്​ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽനിന്ന്​ ചാടിയ യാത്രക്കാരൻ അറസ്​റ്റിൽ. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോസ്​ ആഞ്ചലസ്​ അന്തരാഷ്​ട്ര വിമാനത്താവളത്തിൽ യുനൈറ്റഡ്​ എക്​സ്​പ്രസ്​ ഫ്ലൈറ്റ്​ 5365ൽ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം.

വിമാനം ചലിച്ചുതുടങ്ങിയതോടെ യാത്രക്കാരൻ പുറത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. കോക്​പിറ്റിലേക്ക്​ കടക്കാൻ​​ ശ്രമിച്ചെങ്കിലും കഴിയാതെ വന്ന​തോടെ എമർജൻസി വാതിൽ തുറന്ന്​ റൺവേയിലേക്ക്​ ചാടി. വിമാനത്താവള അധികൃതർ ഉടൻതന്നെ ഇയാളെ കസ്​റ്റഡിയിലെടുത്തു. പരിക്കേറ്റതിനാൽ ഇയാളെ ആശുപത്രിയിലേക്ക്​ മാറ്റിയതായും അധികൃതർ അറിയിച്ചു. പരിക്ക്​ ഗുരുതരമല്ല.

പിന്നീട്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ സാൾട്ട്​ ലേക്ക്​ സിറ്റിയിലേക്കുള്ള വിമാനം പറന്നുയർന്നത്​. വിമാനത്തിലുണ്ടായിരുന്ന മറ്റാർക്കും പരിക്കിലെന്നും ഫെഡറൽ ഏവിയേഷൻ അഡ്​ഗമിനി​സ്​ട്രേഷൻ അറിയിച്ചു.

രണ്ടു ദിവസത്തിനുള്ളിൽ ലോസ്​ ആഞ്ചലസ്​ വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്​. വ്യാഴാഴ്​ച ഒരു കാർ ഡ്രൈവർ വാഹനവുമായി കാർഗോ ഫെസിലിറ്റിക്ക്​ സമീപം അനധികൃതമായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന്​ ഇയാളെ പൊലീസ്​ പിന്തുടരുകയും കസ്​റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന്​ രണ്ടു റൺവേകൾ ഭാഗികമായി അടച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightplaneLos Angeles International Airport
News Summary - Man jumps from moving plane at LA airport after trying to breach cockpit
Next Story