Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊന്മുട്ടയിടുന്ന...

പൊന്മുട്ടയിടുന്ന താറാവ്! താറാവിന്‍റെ വയറ്റിൽ നിന്നും ലഭിച്ചത് 1.6 ലക്ഷം രൂപയുടെ സ്വർണം

text_fields
bookmark_border
പൊന്മുട്ടയിടുന്ന താറാവ്! താറാവിന്‍റെ വയറ്റിൽ നിന്നും ലഭിച്ചത് 1.6 ലക്ഷം രൂപയുടെ സ്വർണം
cancel
camera_alt

പ്രതീകാത്മക ചിത്രം

ചൈന: താറാവിനെ അറുക്കുന്നതിനിടെ വയറ്റിൽ നിന്ന് കണ്ടെത്തിത് ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ലോങ്‌ഹുയി കൗണ്ടിയിലാണ് സംഭവം. സൗത്ത് ചൈന മോർണിങ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരിയിലാണ് അസാധാരണ സംഭവം നടന്നത്. ലിയു എന്ന വ്യക്തി താറാവിനെ അറുക്കുന്നതിനിടെയാണ് അതിന്‍റെ വയറ്റിൽ നിരവധി ചെറിയ കഷ്ണങ്ങളായി സ്വർണം കണ്ടെത്തുന്നത്.

ആദ്യം വിചിത്രമായി തോന്നിയെങ്കിലും സംശയം തോന്നിയ ലിയു പരിശോധിച്ച് നോക്കുകയായിരുന്നു. എന്നാൽ കഷ്ണങ്ങൾ യഥാർഥ സ്വർണമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. സ്വർണത്തിന് ഏകദേശം 10 ഗ്രാം ഭാരമുണ്ടെന്നും 12,000 യുവാൻ, അതായത് 1.6 ലക്ഷം രൂപ വിലവരുമെന്നും സിൻവെൻഫാങ് റിപ്പോർട്ട് ചെയ്തു. വരും വർഷത്തെ ഭാഗ്യത്തിന്റെ സൂചനയായാണ് ലിയുവിന്റെ കുടുംബം സംഭവത്തെ കണക്കാക്കുന്നത്.

ഗ്രാമത്തിനടുത്തുള്ള നദിക്കരയിലെ ഭക്ഷണം കഴിക്കുന്നതിലൂടെയാകാം താറാവ് സ്വർണം വിഴുങ്ങിയതെന്ന് ലിയു പറയുന്നു. ഒരുകാലത്ത് സ്വർണ ഖനനത്തിന് പേരുകേട്ടതായിരുന്നു ഈ നദി. കുടുംബം സ്വതന്ത്രമായാണ് താറാവുകളെ വളർത്തുന്നത്. ഇവ പലപ്പോഴും നദീതീരത്ത് ചെളിയിലും മണ്ണിലും ഭക്ഷണം തേടാറുണ്ട്.

ശരീരത്തിന് സ്വർണം ദഹിപ്പിക്കാനോ ആഗിരണം ചെയ്യാനോ കഴിയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. അത് സാധാരണ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുന്നു. എന്നിരുന്നാലും, വലിയ കഷണങ്ങളോ ശുദ്ധീകരിക്കാത്ത സ്വർണമോ മൃഗങ്ങളിലും മനുഷ്യരിലും കുടൽ തടസ്സം അല്ലെങ്കിൽ വിഷബാധ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

ഈ പ്രദേശത്ത് മുമ്പ് സ്വർണം കണ്ടെത്തിയിട്ടുള്ളതിനാൽ ഇത്തരം കണ്ടെത്തലുകൾ സാധ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ നദിയിൽ നിന്ന് മണൽ കഴുകുന്നതിനിടെ ഗ്രാമവാസികൾ 10 ഗ്രാമിൽ കൂടുതൽ സ്വർണം ശേഖരിച്ചതായി റിപ്പോർട്ടുണ്ട്.

കൗണ്ടിയിലൂടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി ഒരുകാലത്ത് സ്വർണ്ണ നിക്ഷേപത്തിന് പേരുകേട്ടതായിരുന്നു. 1970 മുതൽ 1990 വരെ, സ്വർണം കണ്ടെത്താമെന്ന പ്രതീക്ഷയിൽ നദി നിരവധി ആളുകളെ ആകർഷിച്ചു. ഇത് പ്രാദേശികരെ സ്വർണ ഖനനത്തിലേക്ക് നയിച്ചു. പിന്നീട് അധികാരികൾ ഈ പ്രദേശത്ത് സ്വകാര്യ സ്വർണ ഖനനം നിരോധിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsduckChinaGoldGolden duck
News Summary - Man discovers ₹1.6 lakh worth of gold particles in duck’s stomach in central China village
Next Story