Top
Begin typing your search above and press return to search.
exit_to_app
exit_to_app
Baby
cancel
Homechevron_rightNewschevron_rightWorldchevron_rightമാലിയിൽ 25കാരിക്ക്​...

മാലിയിൽ 25കാരിക്ക്​ ഒറ്റപ്രസവത്തിൽ ഒമ്പതുകുഞ്ഞുങ്ങൾ; അത്യപൂർവം​

text_fields
bookmark_border

ബമാകോ, മാലി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ യുവതിക്ക്​ ഒറ്റപ്രസവത്തിൽ ഒമ്പതുകുഞ്ഞുങ്ങൾ. അപൂർവങ്ങളിൽ അപൂർവമാണ്​ ഒറ്റ പ്രസവത്തിൽ ഒമ്പതുകുഞ്ഞുങ്ങൾ ജനിക്കുന്നത്​.

25കാരിയായ ഹലീമ സിസെയാണ്​ ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്​. ഗർഭിണിയായിരിക്കേ ഹലീമയുടെ വയറ്റിൽ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന്​ ഡോക്​ടർമാർ കണ്ടെത്തിയിരുന്നു. അൾട്രസൗണ്ട്​ സ്​കാനിങ്​ പരിശോധനയിൽ ഏഴുകുഞ്ഞുങ്ങളാണെന്ന്​ ഡോക്​ടർമാർ കരുതിയത്​. ഏഴു കുഞ്ഞുങ്ങൾ തന്നെ അപൂർവമായതിനാൽ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോ​േ​ക്കായിലെത്തിച്ച്​ പ്രത്യേക പരിചരണം നൽകുകയായിരുന്നു. ​

മെ​ാറോക്കോയിൽവെച്ച്​​ സിസേറിയനിലൂടെ ഒമ്പതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്​ടർമാർ ഞെട്ടി. അഞ്ചു പെൺകുഞ്ഞുങ്ങളും നാലു ആൺകുട്ടികളുമാണ്​ ഹലീമക്ക്​ ജനിച്ചത്​​. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകൾക്ക്​ ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശ​ത്ത്​ എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്​.പി റിപ്പോർട്ട്​ ചെയ്​തു.

യുവതിയുടെ കൂടുതൽ വിവരങ്ങൾ വാർത്താ ഏജൻസികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്​ഥിരീകരിച്ചിട്ടില്ല.

Show Full Article
TAGS:Mali Birth nonuplets 
News Summary - Mali woman gives birth to 9 babies
Next Story