Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലേഷ്യയിൽ ഇസ്​മാഈൽ...

മലേഷ്യയിൽ ഇസ്​മാഈൽ സബ്​രി യഅ്​ഖൂബ്​ പ്രധാനമന്ത്രി

text_fields
bookmark_border
ismail sabri
cancel
camera_alt

ഇസ്​മാഈൽ സബ്​രി

ക്വലാലംപുർ: മുൻ ഉപപ്രധാനമന്ത്രി ഇസ്​മാഈൽ സബ്​രി യഅ്​ഖൂബിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച്​ മലേഷ്യൻ രാജാവ്​. ഇതോടെ 2018ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുനൈറ്റഡ്​ മലായ്​സ്​ നാഷനൽ ഓർഗനൈസേഷൻ(യു.എം.എൻ.ഒ)ഭരണത്തിൽ തിരിച്ചെത്തി.

മലേഷ്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പാർട്ടിയാണ്​ യു.എം.എൻ.ഒ. മുഹ്​യിദ്ദീൻ യാസീൻ സർക്കാറിൽ ഉപപ്രധാനമന്ത്രിയായിരുന്നു സബ്​രി. 17 മാസം അധികാരത്തിലിരുന്ന യാസീൻ ഭരണസഖ്യം തകർന്നതിനെ തുടർന്ന്​ തിങ്കളാഴ്​ചയാണ്​ രാജിവെച്ചത്​.

ബ്രിട്ടനിൽ നിന്ന്​ സ്വാതന്ത്ര്യം നേടി 1957മുതൽ അധികാരത്തിലിരുന്ന യു.എം.എൻ.ഒക്കെതിരെ കോടിക്കണക്കിനു​ ഡോളറി​െൻറ അഴിമതിയാരോപണമുയർന്നിരുന്നു. തുടർന്നാണ്​ 2018ലെ തെരഞ്ഞെടുപ്പിൽ കാലിടറിയത്​. ഇസ്​മാഈൽ സബ്​രിക്ക്​ 114 എം.പിമാരുടെ പിന്തുണയുള്ളതായി മലേഷ്യൻ രാജാവ്​ അബ്​ദുല്ല സുൽത്താൻ അഹ്​മദ്​ ഷാ വ്യക്തമാക്കി.

മലേഷ്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രിയാണ്​ 61കാരനായ ഇസ്​മാഈൽ സബ്​രി. അഴിമതിയാരോപണമുയർന്ന പാർട്ടിക്കാരനായ ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaMalaysian PMIsmail Sabri
News Summary - Malaysia’s King appoints Ismail Sabri as Prime Minister
Next Story