ചൈനയുടെ ഭൂപടം: എതിർപ്പുമായി ഫിലിപ്പീൻസും മലേഷ്യയും
text_fieldsമനില: ചൈന പ്രസിദ്ധീകരിച്ച വിവാദ ഭൂപടത്തിനെതിരെ പ്രതിഷേധവുമായി ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും. നേരത്തെ, ഇന്ത്യയും ഭൂപടത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അരുണാചൽ പ്രദേശ്, അക്സായി ചിൻ എന്നിവക്കുപുറമെ, ദക്ഷിണ ചൈന കടലും ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് ആഗസ്റ്റ് 28ന് ചൈന പ്രസിദ്ധീകരിച്ചത്.
2023ലെ ചൈനയുടെ സ്റ്റാൻഡേർഡ് ഭൂപടത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫിലിപ്പീൻസിന്റെ പരിധിയിലുള്ള സമുദ്ര മേഖലയും വിവാദ ഭൂപടത്തിൽ ചൈനയുടേതായാണ് കാണിച്ചിരിക്കുന്നത്.
സമാന വിമർശനമാണ് മല്യേഷൻ സർക്കാറും ഉന്നയിച്ചിരിക്കുന്നത്. മലേഷ്യൻ സവിശേഷ സാമ്പത്തിക മേഖലയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ മലേഷ്യയുടെ സമുദ്ര മേഖലക്കുമേൽ ഏകപക്ഷീയമായ അവകാശവാദമുന്നയിക്കുന്ന ഭൂപടം തള്ളിക്കളയുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
സമുദ്ര നിയമം സംബന്ധിച്ച യു.എൻ കൺവെൻഷൻ അനുസരിച്ചുള്ളതായിരിക്കണം ചൈനയുടെ 2023ലെ ഭൂപടം ഉൾപ്പെടെ എല്ലാ ഭൂരേഖകളും വരക്കേണ്ടതെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രി റെറ്റ്നോ മർസൂദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

