Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ ബൈഡ​െൻറ സുരക്ഷാ...

ജോ ബൈഡ​െൻറ സുരക്ഷാ കൗൺസിലിൽ ആലപ്പുഴ സ്വദേശിനിയും

text_fields
bookmark_border
shanthi
cancel

മു​ഹ​മ്മ (ആ​ല​പ്പു​ഴ): അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ബൈ​ഡ​െൻറ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം. ത​ണ്ണീ​ർ​മു​ക്കം ക​ണ്ണ​ങ്ക​ര പ​ള്ളി​ക്ക്​ സ​മീ​പ​മു​ള്ള ക​ള​ത്തി​ൽ കു​ടും​ബ​ത്തി​ലെ ശാ​ന്തി​യാ​ണ്​ (47) പ്ര​സി​ഡ​ൻ​റി​െൻറ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സ്ഥാ​ന​ത്തേ​ക്ക്​ നി​യ​മി​ത​യാ​യ​ത്. ക​ണ്ണ​ങ്ക​ര ക​ള​ത്തി​ൽ പ്ര​ഫ. ജ​യിം​സ് സ​ക്ക​റി​യ​യു​ടെ​യും ചൈ​നീ​സ് താ​യ്പേ​യ് സ്വ​ദേ​ശി​നി പ്ര​ഫ. ലൂ​സി​യ​യു​ടെ​യും മ​ക​ളാ​ണ് ശാ​ന്തി.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​റം ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് സ്​​റ്റ​ഡീ​സി​െൻറ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന ശാ​ന്തി ലോ​ക​ബാ​ങ്ക് ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബ​റാ​ക് ഒ​ബാ​മ​യു​ടെ മു​ൻ സ്പെ​ഷ​ൽ അ​സി​സ്​​റ്റ​ൻ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ൺ വു​ൽ​ഫ്സ്‌​താ​ലാ​ണ് ഭ​ർ​ത്താ​വ്. പ്ര​ഫ. ജ​യ​ൻ ക​ള​ത്തി​ൽ സ​ഹോ​ദ​ര​നാ​ണ്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ ശാ​ന്തി ജ​നി​ച്ച​തും വ​ള​ർ​ന്ന​തും അ​മേ​രി​ക്ക​യി​ലാ​ണ്. 60 വ​ർ​ഷം മു​മ്പ് ബി.​എ​സ്​​സി പാ​സാ​യ ശേ​ഷം ശാ​ന്തി​യു​ടെ പി​താ​വ് പ്ര​ഫ. ഡോ. ​ജ​യിം​സ് പി​എ​ച്ച്.​ഡി ചെ​യ്യു​ന്ന​തി​നാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. പി​എ​ച്ച്.​ഡി നേ​ടി​യ ശേ​ഷം അ​വി​ടെ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി ജീ​വി​തം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidenus security couus security council
News Summary - malayali women in jose biden security council
Next Story