ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടി മലയാളി വിദ്യാർഥികൾ; നൗകോവയിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ച് സാറ
text_fieldsകിയവ്: റഷ്യയുടെ ആക്രമണം ശക്തമായതോടെ തങ്ങളോട് ഭൂഗർഭ മെട്രോ സ്റ്റേഷനിൽ കഴിയാൻ യുക്രെയ്ൻ അധികൃതർ നിർദേശിച്ചതായി എം.ബി.ബി.എസ് വിദ്യാർഥിനിയും എറണാകുളം സ്വദേശിനിയുമായ സാറ സജി ഫെബ. ആയിരക്കണക്കിന് ആളുകളാണ് നൗകോവയിലെ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം തേടിയിരിക്കുന്നത്. മെട്രൊ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളും സാറ 'മാധ്യമം ഓൺലൈനു'മായി പങ്കുവെച്ചു.
ഖാർകിവ് നാഷണൽ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് സാറ. ഇന്ത്യന്‍ എംബസിയുടെ നിർദേശമനുസരിച്ചാണ് യുക്രെയ്നിലെ കിഴക്കന്‍ പ്രദേശങ്ങളിൽ നിന്ന് രാജ്യത്തിന്‍റെ മധ്യഭാഗത്തുള്ള നൗകോവയിലേക്ക് താനടക്കമുള്ള വിദ്യാർഥികൾ വന്നതെന്ന് സാറ പറഞ്ഞു. പകലൊക്കെ ഇവിടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. എങ്കിലും പുറത്തേക്ക് ഇറങ്ങേണ്ടയെന്ന നിർദേശമാണ് അധികൃതർ നൽകിയിരുന്നത്. തെരുവുകളൊക്കെ വിജനമായിരുന്നു. എ.ടി.എമ്മുകളും പ്രവർത്തനരഹിതമായതോടെ സാധനം വാങ്ങാനുള്ള പണമെടുപ്പൊക്കെ ബുദ്ധിമുട്ടായി. ഓൺലൈൻ ക്ലാസ് സംബന്ധിച്ച അനിശ്ചിതത്വം മൂലമാണ് യുക്രെയ്നിൽ തുടർന്നതെന്നും സാറ പറഞ്ഞു. നിലവിൽ മാധ്യമങ്ങളിൽ കാണുന്ന ഭീതിദമായ സാഹചര്യങ്ങൾ പ്രദേശത്തില്ലെന്നും ഇന്ത്യന്‍ വിദ്യാർഥികൾക്ക് വേണ്ട സൗകര്യങ്ങൾ എംബസി ഉറപ്പു വരുത്തിയിട്ടുണ്ടെന്നും സാറ വ്യക്തമാക്കി.
അവശ്യസാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട്
അതേസമയം, യുക്രെയ്നിലെ തെക്കുകിഴക്കന്‍ പ്രദേശമായ സപോരിസിയയിൽ ആവശ്യസാധനങ്ങൾ വാങ്ങിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് മലയാളി വിദ്യാർഥിയായ അമീൻ ഖാൻ പറയുന്നു. സപോരിസിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് എറണാകുളം സ്വദേശിയായ അമീന്‍ ഖാന്‍. പ്രദേശത്തെ കടകൾ തുറക്കാൻ ആളുകൾ കാത്തുനിൽക്കുന്നതിന്റെയും ആളുകൾ ധാരളമായി സാധനങ്ങൾ വാങ്ങി പോകുന്നതിന്റെയും ദൃശ്യങ്ങൾ അമീന്‍ പങ്കുവെച്ചു.
സപോരിസിയയിൽ ആവശ്യസാധനങ്ങൾ വാങ്ങിക്കാന്‍ കാത്തുനിൽക്കുന്നവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

