നൊബേൽ ജേതാവ് മലാല യൂസഫ്സായിക്ക് ബർമിങ്ഹാമിൽ വിവാഹം
text_fieldsലണ്ടൻ: ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. ബർമിങ്ഹാമിലെ വീട്ടിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു നിക്കാഹ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍റർ ജനറൽ മാനേജർ അസീർ മാലിക്കാണ് വരൻ. മലാല തന്നെയാണ് ട്വിറ്ററിലുടെ വിവാഹവിവരം പുറത്ത് വിട്ടത്. നിക്കാഹിന്‍റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞാനും അസീറും ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. ബർമ്മിങ്ഹാമിലെ വീട്ടിൽ കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത നിക്കാഹും നടത്തി. നിങ്ങളുടെ പ്രാർഥനകൾ ഞങ്ങൾക്കൊപ്പം വേണം. ഒരുമിച്ച് ജീവിക്കുന്നതിന്‍റെ ആവേശത്തിലാണ് തങ്ങളിരുവരുമെന്നും മലാല ട്വിറ്ററിൽ കുറിച്ചു.
2012ലാണ് മലാല യൂസഫ്സായിക്ക് താലിബാന്‍റെ വെടിയേൽക്കുന്നത്. പിന്നീട് യു.കെയിലെ വിദഗ്ധ ചികിത്സക്ക് ശേഷം മലാല ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. 2014 ഡിസംബറിൽ മലാലക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

