Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കാരും...

ഇന്ത്യക്കാരും പാകിസ്​താൻകാരും​ അതിരുകളില്ലാതെ സമാധാനത്തോടെ ജീവിക്കുന്നതാണ്​ വലിയ സ്വപ്​നമെന്ന്​ മലാല

text_fields
bookmark_border
malala
cancel

ഇസ്​ലാമാബാദ്​: അതിർവേലികളില്ലാതെ ഇന്ത്യയിലെയും പാകിസ്​താനിലെയും ജനങ്ങൾ ഉറ്റസുഹൃത്തുക്കളെ പോലെ, സമാധാനപരമായി ജീവിക്കുന്നതാണ്​ ത​െൻറ വലിയ സ്വപ്​നമെന്ന്​ നൊബേൽ ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ്​സായി. അങ്ങനെയായാൽ ഇരുരാജ്യങ്ങളിലേക്കും യഥേഷ്​ടം സഞ്ചരിക്കാം. പാകിസ്​താനി സിനിമകളും ബോളിവുഡ്​ സിനിമകളും ക്രിക്കറ്റ്​ മത്സരങ്ങളും കാണുന്നത്​ തുടരാം.

ഇന്ത്യയിലെയും പാകിസ്​താനിലെയും മാത്രമല്ല, ഏതു രാജ്യത്തെയും ന്യൂനപക്ഷവിഭാഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്​. മതത്തി​െൻറ പേരുപറഞ്ഞല്ല, അധികാരത്തി​െൻറ രൂപത്തിലാണ്​ അവർ ചൂഷണം നേരിടുന്നത്​. ഇത്​ ഗൗരവമായി കാണേണ്ട വിഷയമാണ്​.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലിടുന്നതും ഇൻറർനെറ്റ്​ നിരോധിക്കുന്നതുമടക്കമുള്ള ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ ആശങ്കജനകമാണ്​. ജനങ്ങളുടെ ആവശ്യം ഇന്ത്യൻ സർക്കാർ അംഗീകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും മലാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malala yousafzai
News Summary - Malala says India-Pakistan friendship is a big dream
Next Story