Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഹ്സ അമീനിക്കും വിമൻ...

മഹ്സ അമീനിക്കും വിമൻ ലൈഫ് ഫ്രീഡത്തിനും യൂറോപ്യൻ യൂനിയൻ പുരസ്കാരം

text_fields
bookmark_border
Mahsa Amini
cancel

ബ്രസൽസ്: യൂറോപ്യൻ യൂനിയൻ പാർലമെന്റിന്റെ മനുഷ്യാവകാശത്തിനുള്ള ബഹുമതിയായ സഖറോവ് പുരസ്കാരം ഇറാനിൽ കൊല്ലപ്പെട്ട മഹ്സ അമീനിക്കും ‘വിമൻ, ലൈഫ്, ഫ്രീഡം’വനിതാ പ്രസ്ഥാനത്തിനും. അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നത് ‘വിമൻ, ലൈഫ്, ഫ്രീഡം’സംഘടനയുടെ ബാനറിലാണ്.

തുല്യതക്കും അന്തസ്സിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതുന്നവർക്കൊപ്പമാണ് യൂറോപ്യൻ പാർലമെന്റ് എന്ന് പ്രസിഡന്റ് റോബർട്ട് മെറ്റ്സോല പറഞ്ഞു. അരലക്ഷം യൂറോ ആണ് സമ്മാനത്തുക. വരുന്ന ഡിസംബർ മൂന്നിന് സമ്മാനം വിതരണം ചെയ്യും. മനുഷ്യാവകാശ പോരാട്ടങ്ങൾ നയിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയതാണ് സോവിയറ്റ് വിമതനും ശാസ്ത്രജ്ഞനുമായ ആന്ദ്രേ സഖറോവിന്റെ പേരിലെ പുരസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahsa AminiSakharov Prize for Freedom of Thought
News Summary - Mahsa Amini honoured with EU’s top human rights prize
Next Story