അവസരം കിട്ടിയാൽ ആദ്യം ശ്രീലങ്കൻ ഭരണകക്ഷിയെ തകർക്കുമെന്ന് മഹിന്ദ രാജപക്സെ
text_fieldsനമൽ മഹിന്ദരാജപക്സെക്കൊപ്പം
കൊളംബോ: അവസരം കിട്ടിയാൽ ആദ്യം ശ്രീലങ്കൻ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പവറിനെ തകർക്കുമെന്ന് ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടികളുടെ നേതാവ് മഹിന്ദ രാജപക്സെ. ഭരണത്തിലേറിയ എൻ.പി.പി ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനവും പാലിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസിഡന്റ് അരുണ കുമാര ദിസനായകെ നയിക്കുന്ന നാഷണൽ പീപ്പിൾസ് പവർ അധികാരത്തിലെത്തിയതോടെ പല നിർണായക പ്രതിപക്ഷ നേതാക്കളെയും അഴിമതിക്കേസുകളിൽ അകത്താക്കി. പലരും ജയിലിലും ചിലർ ജാമ്യത്തിലുമാണ്. ഇതിൽ രണ്ട് നേതാക്കൾ 20 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട് അകത്താണ്.
‘ഞങ്ങൾ ഗവൺമെന്റിന് മുന്നറിയിപ്പ് നൽകുകയാണ്, ഒരവസരം കിട്ടിയാൽ ഞങ്ങൾ പാർട്ടിയെത്തന്നെ തകർക്കും’- കൊളംബോ നഗരാതിർത്തിയിൽ നടത്തിയ രാഷ്ട്രീയ സമ്മേളനത്തിൽ മഹിന്ദരാജപകസെ പറഞ്ഞു.
മഹിന്ദരാജപക്സെയുടെ പിൻഗാമിയായി ഉയർത്തിക്കാട്ടുന്നത് 39 കാരനായ നമൽ രാജപക്സെയെയാണ്. നമലും യോഗത്തിൽ ഭരണ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു; ‘ഞങ്ങൾക്ക് പറയാനുള്ളത് ആദ്യം നിങ്ങൾ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി നടപ്പാക്കൂ’. ഗവൺമെന്റിന്റെ നീക്കങ്ങളെ ഭയക്കുന്നില്ലെന്നും തങ്ങൾ മന്നേറ്റം നടത്തുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

