Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിബറ്റിൽ ഭൂചലനം: 18 മരണം, 300ലധികം വീടുകൾ തകർന്നു

text_fields
bookmark_border
തിബറ്റിൽ ഭൂചലനം: 18 മരണം, 300ലധികം വീടുകൾ തകർന്നു
cancel

ന്യൂഡൽഹി: മിന്നൽപ്രളയത്തിന്റെ നടുക്കം മാറുംമുമ്പേ തിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ചുരുങ്ങിയത് 18 പേർ മരിച്ചു. 300-ലേറെ വീടുകൾ തകർന്നു. വ്യാഴാഴ്ച രാത്രി വൈകി ഏകദേശം 40 മിനിറ്റിന്റെ വ്യത്യാസത്തിൽ അനുഭവപ്പെട്ട തുടർച്ചയായ ഭൂചലനങ്ങളിൽ തിബറ്റ് മേഖല ഞെട്ടിവിറച്ചു. രാത്രി 10:33-നാണ് ഭൂചലനമുണ്ടായത്.

നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായും, പ്രാദേശിക തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കുകിഴക്കായുമുള്ള പർവതമേഖലയിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേ അറിയിച്ചു. 46 പേർക്ക് പരിക്കേറ്റതായി ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. 339 വീടുകൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 300-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

ഭൂചലന സമയത്ത് റെസ്റ്റോറന്റുകളിൽ നിന്ന് ജീവനക്കാരും ഉപഭോക്താക്കളും പുറത്തേക്ക് ഓടുന്നതും സൂപ്പർമാർക്കറ്റുകളിൽ ഷെൽഫുകളിൽ നിന്ന് സാധനങ്ങൾ താഴേക്ക് വീഴുന്നതും ഓൺലൈനിൽ പ്രചരിച്ച വീഡിയോകളിൽ കാണാം. 2025 ജനുവരിയിൽ തിബറ്റിലെ ഗ്രാമീണ മേഖലയായ തിങ്ഗ്രി കൗണ്ടിയിലുണ്ടായ ഭൂചലനത്തിൽ കുറഞ്ഞത് 126 പേർ കൊല്ലപ്പെട്ടിരുന്നു.

ഓഗസ്റ്റിൽ നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽപ്രളയത്തിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് ഈ ഭൂചലനങ്ങൾ ഉണ്ടാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Magnitude-7 Earthquake In Tibet
Next Story