Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാനിൽ വീണ്ടും...

ജപ്പാനിൽ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

text_fields
bookmark_border
ജപ്പാനിൽ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
cancel

ടോക്യോ: ഉത്തര ജപ്പാനിലെ ഹോൻഷു ദ്വീപിൽ വൻ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന്​ രാജ്യത്തെ കാലാവസ്​ഥ ഏജൻസി അറിയിച്ചു. രാവിലെ 6.57നാണ്​ ഭൂചലനം അനുഭവപ്പെട്ടത്​.

മണ്ണിടിച്ചിലിന്​ സാധ്യത കൽപിക്കുന്നുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ്​ പുറപ്പെടുവിച്ചിട്ടില്ല. ടോക്യോക്ക്​ വടക്ക് മിയാഗി തീരത്തോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് വളരെ അകലെയല്ല ഇത്​. ഇവിടെ ടോക്യോ ഇലക്​ട്രിക്​ പവർ പരിശോധന നടത്തി.

പ്രഭവകേന്ദ്രത്തോട് അടുത്ത് മറ്റൊരു ഓപ്പറേറ്റർ ഒനഗാവ ആണവ നിലയത്തിൽ പരിശോധന നടത്തുന്നതായി എൻ.‌എച്ച്‌.കെ റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanearthquakeTsunami Warning
News Summary - Magnitude-6.6 earthquake in Japan no tsunami warning
Next Story