Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് കോടതിയിൽ പീഡന ആരോപണം തള്ളി മദുറോയും ഭാര്യയും; കുറ്റക്കാരെന്ന് കണ്ടാൽ 50 വർഷം തടവ്

text_fields
bookmark_border
യു.എസ് കോടതിയിൽ പീഡന ആരോപണം തള്ളി മദുറോയും ഭാര്യയും; കുറ്റക്കാരെന്ന് കണ്ടാൽ 50 വർഷം തടവ്
cancel
camera_alt

 നികോളസ് മദുറോയും ഭാര്യ സിലിയ ഫ്ലോറെസും

ന്യൂയോർക്ക്: രാഷ്ട്രീയ എതിരാളികളെയും സൈനിക ഉദ്യോഗസ്ഥരെയും പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ കുറ്റപത്രം തള്ളി വെനസ്വേല മുൻ പ്രസിഡന്റ് നികോളസ് മദുറോയും ഭാര്യ സിലിയ ഫ്ലോറെസും. മൻഹാട്ടനിലെ യു.എസ് ഫെഡറൽ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തങ്ങൾ നിരപരാധികളാണെന്ന് ഇരുപതുപേരും വ്യക്തമാക്കിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പഴയ കേസിന് പുറമെയാണ് യു.എസ് പ്രോസിക്യൂട്ടർമാർ ഇവർക്കെതിരെ പീഡന ഗൂഢാലോചന കുറ്റം കൂടി പുതുതായി ചുമത്തിയത്.

അധികാരത്തിൽ തുടരുന്നതിനായി പ്രതിപക്ഷ നേതാക്കളെയും വിമതരായ സൈനികരെയും തട്ടിക്കൊണ്ടുപോകാനും ക്രൂരമായ പീഡനങ്ങൾക്കിരയാക്കാനും മദുറോ നേരിട്ട് നിർദ്ദേശം നൽകിയെന്നാണ് പ്രോസിക്യൂഷൻ വാദം. ചോദ്യം ചെയ്യലുകളിൽ കർശന നിലപാട് സ്വീകരിക്കുന്നവരെ കൂടുതൽ ക്രൂരമായി പീഡിപ്പിക്കാൻ മദുറോ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും ഇതിന് ഭാര്യ സിലിയ പൂർണ്ണ പിന്തുണ നൽകിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും തങ്ങൾ തികച്ചും നിരപരാധികളാണെന്നും ജഡ്ജ് ആൽവിൻ ഹെല്ലർസ്റ്റീന് മുന്നിൽ ഇരുവരും മൊഴി നൽകി.

കുറ്റകൃത്യങ്ങൾ നേരിട്ട് ചെയ്തതായി ആരോപണമില്ലെങ്കിലും, കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഇരുവർക്കും കുറഞ്ഞത് 50 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കേസിലെ വിചാരണ 2027 ജൂണിൽ ആരംഭിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ ജനുവരിയിൽ യു.എസ് സൈന്യം കാരക്കാസിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് മദുറോയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്. നിലവിൽ ബ്രൂക്ലിനിലെ ഫെഡറൽ തടവറയിലാണ് ഇരുവരും കഴിയുന്നത്.

മദുറോയുടെ അറസ്റ്റിനുശേഷം പുതിയ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അമേരിക്കയുമായി സഹകരണം ശക്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷം വെനസ്വേലയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിച്ചത് നയതന്ത്ര വിജയമായാണ് അമേരിക്ക വിലയിരുത്തുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - യു.എസ് കോടതിയിൽ പീഡന ആരോപണം തള്ളി മദുറോയും ഭാര്യയും; കുറ്റക്കാരെന്ന് കണ്ടാൽ 50 വർഷം തടവ്
Next Story