Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'നമ്മള്‍ ഒരുമിച്ച്...

'നമ്മള്‍ ഒരുമിച്ച് വിജയിക്കും' -ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സ്‌; ഹിന്ദിയില്‍ സന്ദേശമെഴുതി മാക്രോണ്‍

text_fields
bookmark_border
നമ്മള്‍ ഒരുമിച്ച് വിജയിക്കും -ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സ്‌; ഹിന്ദിയില്‍ സന്ദേശമെഴുതി മാക്രോണ്‍
cancel

റോം: കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനത്തില്‍പെട്ടിരിക്കുന്ന ഇന്ത്യക്ക് എല്ലാ സഹായങ്ങളും അയക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. വെന്റിലേറ്ററുകള്‍, ലിക്വിഡ് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍, ഓക്‌സിജന്‍ ജനറേറ്ററുകള്‍, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് മാക്രോണ്‍ ഉറപ്പുനല്‍കിയിരിക്കുന്നത്.

ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പില്‍, മഹാമാരിക്കെതിരായ ഈ യുദ്ധം ഇരുരാജ്യങ്ങളും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി ബാധിക്കാത്തതായി ആരുമില്ല. കഠിനമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഫ്രാന്‍സും ഇന്ത്യയും എന്നും ഒത്തൊരുമയോടെ നിന്നിട്ടുണ്ട്. കഴിയാവുന്ന സഹായമെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട് -മാക്രോണ്‍ വ്യക്തമാക്കി.

ഞങ്ങളുടെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഒന്നിച്ച് നില്‍ക്കുന്നു. ഐക്യമാണ് രാജ്യത്തിന്റെ കരുത്ത്. ഈ മനോഭാവമാണ് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് പിന്നില്‍. നമ്മള്‍ ഒരുമിച്ച് വിജയിക്കും -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:France​Covid 19Covid IndiaFrench President Emmanuel Macron
News Summary - Macron's Message To India In Hindi On Covid Aid
Next Story