Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Macron and Youtubers
cancel
Homechevron_rightNewschevron_rightWorldchevron_rightബെറ്റിൽ തോറ്റ്​...

ബെറ്റിൽ തോറ്റ്​ ഫ്രഞ്ച്​ പ്രസിഡൻറ്​; യുട്യൂബർമാർക്ക്​ നൽകിയ വാക്കുപാലിച്ച്​ മാക്രോൺ -വിഡിയോ

text_fields
bookmark_border

പാരീസ്​: പ്രസിഡൻറി​െൻറ കൊട്ടാരമുറ്റത്ത്​ തകർപ്പനൊരു മെറ്റൽ ബാൻറ്​ ഷോ. അതിൽ അവതരിപ്പിക്കുന്നതാക​േട്ട ദേശീയ ഗാനത്തി​െൻറ മെറ്റൽ വേർഷനും. ചിന്തിക്കാൻ പോലും സാധിക്കുമോ? ഇത്തരമൊരു അപൂർവ നിമിഷത്തിനായിരുന്നു ഫ്രഞ്ച്​ പ്രസിഡൻറി​െൻറ കൊട്ടാരം ഞായറാഴ്​ച സാക്ഷ്യം വഹിച്ചത്​. അതിനു കാരണമായതാക​േട്ട ഒരു ബെറ്റും.

പ്രമുഖ യുട്യൂബർമാരോട്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ ഒരു ബെറ്റിൽ തോറ്റതാണ്​ ഇൗ ഷോയ്​ക്ക്​ കാരണം. ഫെബ്രുവരിയിൽ രാജ്യത്ത്​ കോവിഡ്​ വ്യാപനം ആരംഭിച്ചതോടെയാണ്​ ബെറ്റി​െൻറ തുടക്കം.

സാമൂഹിക അകലം പാലിക്കുന്നതി​െൻറ ആവശ്യകത ഉയർത്തിക്കാട്ടി ഇരുവരോടും ഒരു വിഡിയോ ചെയ്യാൻ മാക്രോൺ ആവശ്യപ്പെടുകയായിരുന്നു. വിഡിയോക്ക്​ 10 മില്ല്യൺ കാഴ്​ചക്കാരുണ്ടാകുകയാണെങ്കിൽ അടുത്ത വിഡിയോ ചിത്രീകരിക്കാൻ എലിസി പാലസ്​ വിട്ടുതരാ​മെന്നായിരുന്നു മാക്രോണി​െൻറ വാഗ്​ദാനം.

പ്രസിഡൻറി​െൻറ നിർദേശം അനുസരിച്ച്​ ഇരുവരും ഒരു വിഡിയോ ചെയ്​തു. ദിവസങ്ങൾക്കുള്ളിൽ 10 മില്ല്യൺ കടന്നുവെന്ന്​ മാത്രമല്ല, 15 മില്ല്യണും കടന്നുപോയി.

ഇതോടെ വാക്കു​പാലിക്കാനായി മഗ്​ഫ്ലൈയേയും കാർലിറ്റോയെയും കൊട്ടാരത്തിലേക്ക്​ വിളിച്ചുവരുത്തി. തുടർന്ന്​ യുട്യൂബർമാർ കൊട്ടാരമുറ്റത്ത്​ ഒരു മെറ്റൽ ബാൻറ്​ ഷോ സംഘടിപ്പിക്കുകയായിരുന്നു. ഇതി​െൻറ വിഡിയോയും പുറത്തുവന്നു. മെറ്റൽബാൻറ്​ ഷോക്ക്​ കാഴ്​ചക്കാരായി രണ്ടു യുട്യൂബർമാരും മാക്രോണും മാത്രമാണുണ്ടായിരുന്നത്​.

കൊട്ടാരമുറ്റത്ത്​ കളർഫുൾ ബാൻറ്​ ഷോ നടക്കുന്നതി​െൻറയും മൂവരും ഒരു കസേരയിൽ ഇരിക്കുന്നതും വിഡിയോയിൽ കാണാം. യുട്യൂബർമാർ ഡാൻസ്​ ചെയ്യുന്നതും വിഡിയോയിലുണ്ട്​. ഫ്രഞ്ച്​ ദേശീയ ഗാനം ആലപിച്ചായിരുന്നു ബാൻറി​െൻറ ഷോയുടെ തുടക്കം തന്നെ. കൂടാതെ ഫ്രഞ്ച്​ താരാട്ടുപാട്ടായ 'എ ​ഗ്രീൻ മൗസും' അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french presidentyoutubersFrench President Emmanuel Macron
News Summary - Macron hosts heavy metal band after losing bet
Next Story