Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംഗീകരിക്കാനാവാത്തത്, മണ്ടൻ പ്രസ്താവനകൾ; ഫ്രാൻസിലെ പ്രക്ഷോഭങ്ങളിൽ ട്രംപിന് ശക്തമായ മറുപടിയുമായി മാക്രോൺ

text_fields
bookmark_border
അംഗീകരിക്കാനാവാത്തത്, മണ്ടൻ പ്രസ്താവനകൾ; ഫ്രാൻസിലെ പ്രക്ഷോഭങ്ങളിൽ ട്രംപിന് ശക്തമായ മറുപടിയുമായി മാക്രോൺ
cancel

പാരീസ്: ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെയും അക്രമങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ ചില വിദേശ നേതാക്കൾ ശ്രമിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അറ്റ്ലാൻറിക് സമുദ്രത്തിന് മറുകരയിൽനിന്നുള്ളതടക്കമുള്ള വിദേശ നേതാക്കളുടെ ഇത്തരം ഇടപെടലുകളും പ്രസ്താവനകളും അങ്ങേയറ്റം മണ്ടത്തരവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഫ്രാൻസിൽ സന്ദർശനം പൂർത്തിയാക്കി ഖത്തറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വാരാന്ത്യത്തിൽ പാരീസിലും മറ്റ് ഫ്രഞ്ച് നഗരങ്ങളിലുമുണ്ടായ കൊള്ളിവെപ്പുകൾക്കും പ്രക്ഷോഭങ്ങൾക്കും പിന്നാലെ വലിയ തോതിലുള്ള വിദേശ വിവര കൃത്രിമത്വങ്ങൾ നടന്നിട്ടുണ്ടെന്ന് മാക്രോൺ കുറ്റപ്പെടുത്തി. ഇത് ചൂണ്ടിക്കാണിച്ചാണ് ട്രംപിന്റെ പേരെടുത്ത് പറയാതെ, ചില വിദേശ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ തികഞ്ഞ മണ്ടത്തരമാണെന്ന് അദ്ദേഹം വിമർശിച്ചത്. ആരെയാണ് ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അക്കൂട്ടത്തിൽ അദ്ദേഹവുമുണ്ട് (ട്രംപ്)’ എന്ന് മാക്രോൺ വ്യക്തമാക്കി.

ഫ്രാൻസിൽ കുടിയേറ്റക്കാരും ഇസ്‍ലാമിസ്റ്റുകളും ചേർന്ന് അട്ടിമറി നടത്തിയെന്ന രീതിയിലുള്ള പ്രചാരണങ്ങളും വ്യാജമായ എഐ നിർമിത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി മാക്രോൺ ചൂണ്ടിക്കാണിച്ചു. ഫ്രാൻസിൽ ഒരിക്കലും നടക്കാത്ത സംഭവങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് രാജ്യത്തെ ആക്രമിച്ചുവെന്ന് വരുത്തിതീർക്കുന്നത് തികഞ്ഞ നുണയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ ഫ്രാൻസിനെ ഉപയോഗിക്കുകയാണെന്നും അത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിനെതിരെ സംസാരിക്കുന്നവർക്ക് രാജ്യത്തോട് സ്നേഹമില്ലെന്നും അത്തരക്കാർ തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ ആരോപണങ്ങൾ

ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റമാണെന്നും വിദ്യാഭ്യാസമോ മറ്റ് കാര്യങ്ങളോ അല്ലെന്നുമായിരുന്നു ഡോണൾഡ് ട്രംപിന്റെ വാദം. ഫ്രാൻസിലേക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകളെ കയറ്റിവിടുന്നത് വലിയ അബദ്ധമാണെന്നും, പാരീസ് പെട്ടെന്നുതന്നെ ഒരു മുസ്‍ലിം നഗരമായി മാറുമെന്നും ട്രംപ് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യൂറോപ്പ് അതിന്റെ അതിർത്തികൾ അടച്ചുപൂട്ടണമെന്നും, പ്രക്ഷോഭകാരികളെപ്പോലെയുള്ള കുറ്റവാളികളെ പുറത്താക്കണമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലും’ കുറിച്ചിരുന്നു.

യഥാർഥ പ്രക്ഷോഭം ജീവിതച്ചെലവിനെതിരെ

അധ്യാപകരുടെ കുറവും സ്കൂളുകളിലെ മോശം സാഹചര്യങ്ങളും ചൂണ്ടിക്കാണിച്ചുള്ള വിദ്യാർഥി പ്രസ്ഥാനങ്ങളിൽനിന്നാണ് ഫ്രാൻസിലെ പ്രക്ഷോഭങ്ങൾ തുടങ്ങിയത്. പിന്നീട് ഇത് തൊഴിൽ യൂനിയനുകളിലേക്കും ജീവിതച്ചെലവ് വർധനവിലും പൊതുസേവനങ്ങളിലും ആശങ്കയുള്ള ജനങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഉയർന്ന പണപ്പെരുപ്പത്തിനും ജീവിതച്ചെലവുകൾക്കുമെതിരെയായിരുന്നു രാജ്യവ്യാപക പ്രക്ഷോഭം. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 5,50,000 ആളുകൾ പങ്കെടുത്തപ്പോൾ സി.ജി.ടി യൂനിയൻ കണക്കാക്കിയത് എട്ട് ലക്ഷം പേരാണ്. എന്നാൽ കുടിയേറ്റമല്ല, വിലക്കയറ്റവും പൊതുസേവനങ്ങളുമാണ് പ്രക്ഷോഭകരുടെ പ്രധാന വിഷയങ്ങളെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വ്യാജ വാർത്തകളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിദേശ രാജ്യങ്ങളെ പിന്തിരിപ്പിക്കാനും ആവശ്യമായ വ്യക്തത നൽകാനും തന്റെ ഓഫിസ് തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Macron hits back at Trump over France protests
Next Story