2023 ൽ വിടവാങ്ങിയവർ
text_fields● പോപ് എമിരിറ്റസ്
ബെനഡിക്ട് പതിനാറാമൻ
കത്തോലിക്ക സഭയെ എട്ടുവർഷം നയിക്കുകയും 600 വർഷത്തിനിടെ ആദ്യമായി സ്ഥാനത്യാഗം നടത്തുകയും ചെയ്തു. 265ാമത്തെ മാർപാപ്പയായി 2005 മുതൽ 2013 വരെ ആഗോള കത്തോലിക്ക സഭയെ നയിച്ച അദ്ദേഹം പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 28നാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് പോപ് എമിരിറ്റസ് എന്നാണ് അറിയപ്പെട്ടത്
● മിലൻ കുന്ദേര
വിഖ്യാത എഴുത്തുകാരൻ
● ശൈഖ് നവാഫ് അൽ
അഹ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് മുൻ അമീർ
● പർവേസ് മുശർറഫ്
പാകിസ്താൻ മുൻ പ്രസിഡന്റ്
● അനിറ്റ പോയിന്റർ
ഗ്രാമി അവാർഡ് ജേതാവ് ഗായിക. 1975ലാണ് അവരുടെ ഫെയറിടെയ്ൽ എന്ന ഹിറ്റ് ഗാനത്തിന് മികച്ച ഗായികക്കുള്ള ഗ്രാമി അവാർഡ് ലഭിച്ചത്
● ഹുസൈൻ ഹുസൈനി
15 വർഷം നീണ്ട ലബനാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച 1989ലെ ത്വാഇഫ് സമാധാന കരാറിന്റെ പിതാവും മുൻ സ്പീക്കറും
● കോൺസ്റ്റൈന്റൻ
ഗ്രീസിന്റെ അവസാന രാജാവ്
● ജെഫ് ബെക്ക്
ലോകം കണ്ട ഏറ്റവും മികച്ച ഗിത്താറിസ്റ്റുകളിൽ പ്രമുഖൻ. ഗിത്താറിന്റെ ‘ദൈവം’ എന്നും അറിയപ്പെടുന്നു
● ഡോ. ഫ്രെനെ നോഷിർ
ഗിൻവാല
ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായ ഇന്ത്യൻ വംശജ
● റേ കോർഡെറോ
ലോകത്ത് ഏറ്റവും ദീർഘകാലം ഡിസ്ക് ജോക്കി (ഡി.ജെ) ആയിരുന്നു
● ലൂസിലെ രണ്ടൻ എന്ന സി.ആൻഡ്രേ
ലോകത്ത് ഏറ്റവുമധികം പ്രായമുള്ളയാൾ എന്ന് കണക്കാക്കിയിരുന്ന ഫ്രഞ്ച് കന്യാസ്ത്രീ. 119 ാം ജന്മദിനത്തിന് ഏതാനും ആഴ്ച മാത്രം ശേഷിക്കെ അന്തരിച്ചു. കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ളയാൾ എന്ന ബഹുമതി സി. ആൻഡ്രേക്കുള്ളതാണ്
● ഹെന്റി കിസിൻജർ
യു.എസ് നയതന്ത്രത്തിന്റെ മുഖമായിരുന്ന മുൻ വിദേശകാര്യ സെക്രട്ടറി
● ഡേവിഡ് ക്രോസ്ബി
റോക്ക് ഇതിഹാസം
● ആനി വെർഷിങ്
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി
● പരിമൾ ഡേ
1966ലെ മെർദേക കപ്പ് ഹീറോയായ മുൻ രാജ്യാന്തര ഫുട്ബാൾ താരം
● അംജദ് ഇസ്ലാം അംജദ്
പാകിസ്താനിലെ ഉർദു കവികളിലൊരാളും നാടക രചയിതാവും വിദ്യാഭ്യാസവിചക്ഷണനും
● ഹാൻസ് മോഡ്രോ
കിഴക്കൻ ജർമനിയുടെ അവസാന
കമ്യൂണിസ്റ്റ് ഭരണാധികാരി
● ഷോയ്ചിറോ ടൊയോട്ട
വാഹന നിർമാതാക്കളായ ടൊയോട്ടയെ ലോകത്തിന്റെ മുൻനിരയിലെത്തിച്ചു
● റാക്വൽ വെൽഷ്
ഹോളിവുഡ് താരം
● അമാൻസിയോ അമാരോ
മാന്ത്രികൻ എന്ന് വിളിപ്പേരുള്ള റയൽ മഡ്രിഡ് ഇതിഹാസം
● ജോൺ മോട്സൺ
വിഖ്യാത ബി.ബി.സി ഫുട്ബാൾ
കമന്റേറ്റർ
● ബ്രെറ്റി ബൂത്രോയ്ഡ്
ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ വനിത സ്പീക്കർ
● ജസ്റ്റ് ഫോണ്ടെയ്ൻ
ഫ്രഞ്ച് ഫുട്ബാൾ ഇതിഹാസം. ഒരൊറ്റ ലോകകപ്പിൽ കൂടുതൽ ഗോളടിച്ച താരമായാണ് ഫോണ്ടെയ്ൻ വിഖ്യാതനായത്. 1958ൽ സ്വീഡൻ ആതിഥ്യം വഹിച്ച ലോകകപ്പിലായിരുന്നു ഫോണ്ടെയ്നിന്റെ 13 ഗോൾ നേട്ടം. 65 വർഷത്തിനുശേഷവും തകർക്കപ്പെടാത്ത റെക്കോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

