Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആഴ്​ചയിൽ നിങ്ങൾ എത്ര മണിക്കൂർ ജോലി ചെയ്യുന്നു? കൂടുതലെങ്കിൽ അപകടമെന്ന്​ ലോകാരോഗ്യ സംഘടന​
cancel
Homechevron_rightNewschevron_rightWorldchevron_rightആഴ്​ചയിൽ നിങ്ങൾ എത്ര...

ആഴ്​ചയിൽ നിങ്ങൾ എത്ര മണിക്കൂർ ജോലി ചെയ്യുന്നു? കൂടുതലെങ്കിൽ അപകടമെന്ന്​ ലോകാരോഗ്യ സംഘടന​

text_fields
bookmark_border

ജനീവ: ഓരോ ദിവസവും തുടർച്ചയായി എത്ര മണിക്കൂർ നിങ്ങൾ ജോലി ചെയ്യുന്നുണ്ട്​? ഏറെ കൂടുതലാണെങ്കിൽ മരണം വരെ സംഭവിക്കുമെന്ന്​ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​. നീണ്ട മണിക്കൂറുകൾ തൊഴിലെടുത്തത്​ മൂലമുണ്ടായ മസ്​തിഷ്​കാഘാതം, ഹൃദയാഘാതം​ എന്നിവ കാരണം 2016ൽ മാത്രം ലോകത്ത്​ 745,000 പേർ മരിച്ചതായി എൻവയറൺമെന്‍റ്​ ഇന്‍റർനാഷനൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ പറയുന്നു. 2000ലെ കണക്കുകളെക്കാൾ 30 ശതമാനം കൂടുതൽ.

മരണപ്പെട്ടവരിൽ കൂടുതലും മധ്യവയസ്​കരോ വൃദ്ധരോ ആയ പുരുഷന്മാരാണ്​. യുവപ്രായത്തിൽ ഇതിനോടു പൊരുത്തപ്പെട്ടുനിൽക്കാൻ ശരീരത്തിനാകുമെങ്കിലും പിന്നീട്​ കൈവിടും. അതോടെയാണ്​ മരണം വരെ സംഭവിക്കുന്നത്​.

ഒരാഴ്ചയിൽ 55 മണിക്കൂറും അതിൽ കൂടുതലും ജോലിയെടുക്കുന്നത്​ ഗുരുതരമായ ആരോഗ്യ പ്രശ്​നമുണ്ടാക്കുമെന്ന്​ ലോകാരോഗ്യ സംഘടന പരിസ്​ഥിതി, ആരോഗ്യ വിഭാഗം ഡയറക്​ടർ മരിയ നെയ്​റ പറഞ്ഞു. ചൈന, ജപ്പാൻ, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്​ചിമ പസഫിക്​ മേഖലകളിലുള്ളവരിലാണ്​ പ്രശ്​നം കൂടുതലായി കണ്ടത്​.

ഒരാഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി​ ചെയ്യുന്നത്​ മസ്​തിഷ്​കാഘാതത്തിന്​ 35 ശതമാനവും ​ഹൃദ്രോഗത്തിന്​ 17 ശതമാനവും അധിക സാധ്യതയുണ്ടെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 2000- 16 വർഷങ്ങൾക്കിടയിലെ കണക്കുകളാണ്​ ലോകാരോഗ്യ സംഘടന പരിശോധിച്ചത്​.

മഹാമാരി കാലത്ത്​ ജോലി സമയം പല വിഭാഗങ്ങൾക്കും ഏറെ കൂടുതലായതിനാൽ കരുതൽ​ വേണമെന്ന്​ ലോകാരോഗ്യ സംഘടന മേധാവി അദനം ഗെബ്രിയസൂസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Long Working HoursWHO Study
News Summary - Long Working Hours Are A Killer, WHO Study Shows
Next Story