Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ രാജിവെച്ചു

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ രാജിവെച്ചു
cancel

ലണ്ടൻ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലേബർ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിനുപിന്നാലെ, മൂന്ന് മന്ത്രിമാർ രാജിവെച്ചു. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന്, പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് പാർട്ടിക്കകത്തും പുറത്തും മുറവിളി ഉയർന്നതിനിടെയാണ് മന്ത്രിമാരുടെ രാജി. രാജിവെക്കാൻ സന്നദ്ധനല്ലെന്ന് സ്റ്റാർമർ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മൂന്ന് വനിതാ മന്ത്രിമാരുടെ രാജി. പാർട്ടിയുടെ 80ലധികം എം.പിമാരും സ്റ്റാർമർ രാജിവെക്കണമെന്നാവശ്യപ്പെടുന്നുണ്ട്.

സ്റ്റാർമറുടെ വലംകൈയായി അറിയപ്പെടുന്ന ഹോം ഓഫിസ് മിനിസ്റ്റർ ജെസ് ഫിലിപ്പ് ആണ് രാജിവെച്ചവരിൽ ഒരാൾ. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക മന്ത്രാലയത്തിന്റെ ചുമതലയുള്ള അലക്സ് ഡേവിസ് ജോൺസ്, കമ്യൂണിറ്റി മിനിസ്റ്റർ മിയാത്ത ഫാഹ്ന്ബുല്ലേഹ് എന്നിവരാണ് രാജിവെച്ച മറ്റു രണ്ടുപേർ. മൂവരും തുറന്ന രാജിക്കത്ത് സമർപ്പിച്ചാണ് സ്ഥാനമൊഴിഞ്ഞത്. സ്റ്റാർമറിനെതിരെ രൂക്ഷമായ വിമർശനങ്ങൾ കത്തുകളിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukcabinetlocal electionsResignationsDefeatedUK Labour party
News Summary - Local election defeat; Three ministers resign in Britain
Next Story