Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പദവി ഒഴിഞ്ഞ് ലിസ് ട്രസ്; ഋഷി സുനകിന് ആശംസയറിയിച്ചു

text_fields
bookmark_border
പദവി ഒഴിഞ്ഞ് ലിസ് ട്രസ്; ഋഷി സുനകിന് ആശംസയറിയിച്ചു
cancel

ലണ്ടൻ: ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിന് ആശംസകൾ നേർന്ന് ലിസ് ട്രസ്. പ്രധാനമന്ത്രി പദമൊഴിഞ്ഞ് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലാണ് ലിസ് ട്രസ് സുനകിന് ആശംസ നേർന്നത്. ചൊവ്വാഴ്ച 10 ഡൗണിങ് സ്ട്രീറ്റിലാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് ലിസ് ട്രസ് സംസാരിച്ചത്.

പ്രാധാനമന്ത്രിയായിരുന്ന കാലത്ത് നേരിട്ട വെല്ലുവിളികളെ ട്രസ് ചടങ്ങിൽ ഓർത്തെടുത്തു. റഷ്യ-യുക്രെയിൻ യുദ്ധത്തെക്കുറിച്ച് സംസാരിച്ച ട്രസ്, ജനാധിപത്യം ഉറപ്പാക്കണമെന്നും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ മറികടക്കാൻ കഴിയണമെന്നും സൂചിപ്പിച്ചു. യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കണമെന്നും അവർ പറഞ്ഞു.

"രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കെതിരെയുള്ള യുദ്ധം നമ്മൾ തുടരും. ഞാൻ ബ്രിട്ടണിലും ബ്രിട്ടീഷ് ജനതയിലും വിശ്വസിക്കുന്നു. ശോഭനമായ നാളുകൾ വരാനിരിക്കുകയാണ്" -ലിസ് ട്രസ് കൂട്ടിചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Liz Truss final speech
Next Story